എനിക്ക് ഒരു സ്ട്രൈക്കറെ വേണം – പിര്‍ലോ
പുതിയ സീരി എ കാമ്പെയ്‌നിന് മുന്നോടിയായി സ്‌ട്രൈക്കറെ ഒപ്പിടേണ്ടതിന്റെ പ്രാധാന്യം യുവന്റസ് ഹെഡ് കോച്ച് ആൻഡ്രിയ പിർലോ മാധ്യമങ്ങളോട് വെളിപ്പെടുത്തി.ബാഴ്‌സലോണയുടെ ലൂയിസ് സുവാരസിനായുള്ള നീക്കം നടന്നേക്കില്ല എന്ന് റിപ്പോർട്ടുണ്ട്, അതേസമയം ചെൽസിയുടെ ഒലിവിയർ ജീറൂഡിനെ ഈ ആഴ്ച ഒപ്പിടാൻ സാധ്യത ഉണ്ടെന്നും വാര്‍ത്തകള്‍ ഉണ്ട്.
“എനിക്ക് എത്രയും വേഗം സ്‌ട്രൈക്കർ ആവശ്യമാണ്,” അദ്ദേഹം സ്കൈ സ്‌പോർട്ട് ഇറ്റാലിയയോട് പറഞ്ഞു. ഒക്ടോബർ 4 വരെ പ്രവർത്തിക്കാൻ സമയമുണ്ടാകും.റൊണാള്‍ഡോ മികച്ച രീതിയില്‍ സപോര്‍ട്ട് തരുന്നുണ്ട്.യുവന്‍റസ് സീരി സി ടീം ആയ നോവാറയോടുള്ള മല്‍സരത്തിന് ശേഷം ആണ് പിര്‍ലോ തന്‍റെ മനസ്സ് തുറന്നത്.മല്‍സരത്തില്‍ എതിരിലാത അഞ്ച് ഗോളിനാണ് യുവന്‍റസ് നേടിയത്.റൊണാള്‍ഡോ റാംസേ എന്നിവര്‍ യുവന്‍റസിന് വേണ്ടി ഗോള്‍ നേടി.






































