ഇന്ന് പൂരം കൊടിയേറും
ലോക ഫുട്ബോള്‍ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ലീഗ് ആയ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും.ഫുള്‍ ഹാമും ആഴ്സണലും തമ്മില്‍ ആയിരിക്കും ആദ്യ മല്‍സരം.ഫുള്‍ഹാം ഹോം സ്റ്റേഡിയം ആയ ക്രാവെന്‍ കൊട്ടേജിലാണ് മല്‍സരം.കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിന് താഴെയുള്ള ഈഎഫ്എല്‍ ലീഗില്‍ നാലാം സ്ഥാനമായിരുന്നു ഫുള്‍ഹാം നേടിയത്.
കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ആഴ്സണലിന്‍റെ ഈ സീസണിലെ പ്രകടനം ശ്രദ്ധേയം ആകും.പുതിയ കോച്ച് മൈക്കല്‍ അര്‍ട്ടേറ്റയുടെ കീഴില്‍ ചോരത്തിളപ്പുള്ള ഒരു എനര്‍ജറ്റിക്ക് ടീം ആണ് ആരാധകരുടെ പ്രതീക്ഷ.ആഴ്സണലിന്റെ പുത്തന്‍ സൈനിങ് ആയ ബ്രസീലിയന്‍ താരമായ വില്യന്‍റെ പ്രകടനം ശ്രദ്ധേയം ആയിരിക്കും.