പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തണമെങ്കില്‍ ലിവര്‍പ്പൂള്‍ തിയഗോയെ സൈന്‍ ചെയ്യണം
ലിവർപൂൾ ഒരു പ്രീമിയർ ലീഗ് നിലനിര്‍ത്താന്‍ ബയേൺ മ്യൂണിക്കിൽ നിന്ന് തിയാഗോ അൽകന്റാരയേ ഒപ്പിടേണ്ടതുണ്ട് എന്ന് ഗാരി നേവില്ലേ.അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ കനക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.അടിമുടി മാറിയ ചെല്‍സിയും ശക്തരായ സിറ്റിയും മികച്ച താരങ്ങളുമായി യുണൈറ്റഡും അര്‍ട്ടേറ്റയുടെ കീഴില്‍ ആഴ്സണലും അടുത്ത സീസണില്‍ ലിവര്‍പൂളിന് വെല്ലുവിളിയാവാന്‍ സാധ്യതയുണ്ട്.
“ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് കടക്കുക, അടുത്ത സീസണിൽ അത് നേടുക, തുടർന്ന് പ്രീമിയർ ലീഗ് കിരീടം നേടുക കുറച്ചു കാലങ്ങളായി ലിവര്‍പ്പൂള്‍ ആരാധകര്‍ സന്തോഷത്തിന്റെ കൊടുമുടിയില്‍ ആണ്.ഈ നിലവാരം നില നിര്‍ത്തണമെങ്കില്‍ പുതിയ സൈനിങ് നടത്തണം.തിയഗോയെ ലിവര്‍പ്പൂള്‍ കൊണ്ടുവന്നാല്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ നില നിര്‍ത്താന്‍ ആകും.”നേവില്ലേ വെളിപ്പെടുത്തി.






































