European Football Foot Ball Top News

പ്രീമിയര്‍ ലീഗില്‍ താരത്തിന് പിഴക്കുമോ??????????

September 7, 2020

പ്രീമിയര്‍ ലീഗില്‍ താരത്തിന് പിഴക്കുമോ??????????

നെതര്‍ലാന്‍റ്സ് താരം ഡോണി വാന്‍ ഡേ ബീക്ക് ഇംഗ്ലിഷ് ക്ലബായ യുണൈറ്റഡില്‍ ചേര്‍ന്നത് പലര്‍ക്കും ഇപ്പൊഴും ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ല.അയാക്സിലെ മിഡ് ഫീല്‍ഡര്‍ ആയിരുന്നു കളിയിലെ എന്‍ജിന്‍.താരത്തിന്‍റെ ടെക്നികല്‍ എബിലിറ്റിയും പ്ലെയിങ് മെത്തേഡും നോക്കുകയാണെങ്കില്‍ സ്പാനിഷ് ലീഗ് ആണ് പറ്റിയ സ്ഥലം എന്നു ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്.

46 മില്യണ്‍ ഡോളര്‍ മുടക്കി യുണൈറ്റഡ്  വാങ്ങിയ താരം ഫ്ലോപ് ആകുമെന്ന് പറയുന്നവര്‍ അനേകം ആണ്.വേഗതയും ശാരീരിക മികവും ഒരു പോലെ വേണ്ട ലീഗില്‍ വാന്‍ ഡേ ബീക്ക് എങ്ങനെ കളിക്കുന്നു എന്നത് വളരെ ആവേശകരം ആയിരിക്കും.താരത്തിന്‍റെ പ്രീമിയര്‍ ലീഗ് പ്രകടനം മികച്ചത് ആകുമെന്ന് പറയുന്നവരും ഉണ്ട്.അതില്‍ ഒരാളാണ് മുന്‍ ഹോളണ്ട് താരം വെസ്ലി സ്നൈഡര്‍.

Leave a comment