മെസ്സി ബാഴ്സയില്‍ തുടരുന്ന സാഹചര്യം മുതലാക്കാന്‍ ഇംഗ്ലിഷ് ക്ലബുകള്‍
ലയണൽ മെസ്സി ബാഴ്സയില്‍ തുടരുമെന്ന വാർത്തയെ തുടർന്ന് ഫ്രാൻസ് താരം ഗ്രീസ്മാന്റെ കാര്യം വീണ്ടും പരുങ്ങളില്‍ ആകുന്ന ലക്ഷണം ആണ് കാണുന്നത്.പ്രീമിയർ ലീഗ് ഭീമന്മാരായ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എന്നിവയെല്ലാം അന്റോയ്ൻ ഗ്രീസ്മാന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം മുതലാക്കാൻ ശ്രമിക്കുകയാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ലയണൽ മെസ്സി ക്ലബ് വിട്ടുകഴിഞ്ഞാൽ ഗ്രീസ്മാന് ബാഴ്സലോണയിൽ ഒരു പ്രധാന വേഷം റൊണാൾഡ് കോമാൻ വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ മെസ്സി തിരിച്ചു വരികയും കുട്ടിഞ്ഞോയേ ആരും വാങ്ങാതെ പോകുകയും ചെയ്തതോടെ ഇപ്പോള്‍ ഗ്രീസ്മാന് എവിടെ കളിക്കും എന്നത് വലിയ തലവേദന ആയിരിക്കും കോമാന് നല്കാന് പോകുന്നത്.ഇംഗ്ലിഷ് ക്ലബുകള്‍ താരത്തിന് നല്കാന് പോകുന്ന വിലയേ സംബന്ധിച്ച് ഇതുവരെ ഒന്നും റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ല.






































