European Football Foot Ball Top News

ക്രൊയേഷ്യയെ അടിയറവ് പറയിച്ച് പോര്‍ച്ചുഗല്‍

September 6, 2020

ക്രൊയേഷ്യയെ അടിയറവ് പറയിച്ച് പോര്‍ച്ചുഗല്‍

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം പോർച്ചുഗലിന് ഒരു തടസ്സവുമില്ലെന്ന് തെളിയിച്ചു.
ഒരു തേനീച്ച കുത്തൽ മൂലമാണെന്ന് കരുതുന്ന കാൽവിരലിലെ അണുബാധയെത്തുടർന്ന് പോർച്ചുഗലിന് 100 ൽ നിന്ന് ഒരു ഗോൾ മാത്രം അകലെയുള്ള റൊണാൾഡോ മല്‍സരത്തിന് ലഭ്യമല്ലായിരുന്നു.എന്നാല്‍ ക്യാപ്റ്റന്‍റെ അഭാവം ടീമിനെ തേല്ലോന്നും ബാധിച്ചില്ല.അവര്‍ വേള്‍ഡ് കപ്പ് റണ്ണേര്‍സ് അപ്പിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ്.

 

പോര്‍ച്ചുഗലിന് വേണ്ടി ജോവാ കാന്‍സെലോ,ഡിയഗോ ജോട്ട,ജോവാ ഫെലിക്സ് ,ആന്ദ്രെ സില്‍വ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ക്രോയേഷയുടെ ആശ്വാസ ഗോള്‍ഫ് പിറന്നത് ബ്രൂണോ പെറ്റ്കോവിച്ചിന്റെ ബൂട്ടില്‍ നിന്നായിരുന്നു.അതും എക്സ്ട്രാ ടൈമില്‍.ഇതോടെ ഫ്രാന്‍സ്,സ്വീഡന്‍,ഉള്ള ഗ്രൂപ്പില്‍ ഇപ്പോള്‍ ഒന്നാമത് ആണ് പോര്‍ച്ചുഗല്‍.അവരുടെ അടുത്ത മല്‍സരം വരുന്ന ബുധനാഴ്ച്ച സ്വീഡന് എതിരെയാണ്.

Leave a comment