ടോട്ടന്‍ഹാം താരത്തിന് വേണ്ടി പിര്‍ലോ
ടോട്ടൻഹാം മിഡ്ഫീൽഡർ ടാംഗു എണ്ഡോംബേലെക്കായി പ്ലെയർ-പ്ലസ്-ക്യാഷ് ഓഫർ സമർപ്പിക്കാൻ യുവന്റസ് തയ്യാറെടുക്കുകയാണ് എന്ന് റിപ്പോര്‍ട്ട് നല്‍കി കാൽസിയോ മെർകാറ്റോ.കഴിഞ്ഞ വർഷം ലിയോണിൽ നിന്ന് സ്പർസിലേക്ക് മാറിയ ഫ്രഞ്ചുകാരനുവേണ്ടിയുള്ള അവസാന കരാറിൽ ഫെഡറിക്കോ ബെർണാഡെസിയെ ഉൾപ്പെടുത്താൻ ഇറ്റാലിയന്‍ ക്ലബ് തയ്യാറാണ്.താരത്തിന്‍റെ ടോട്ടന്‍ഹാമുമായുള്ള കരാര്‍ അവസാനിക്കുന്നതിന് ഇനിയും അഞ്ചു വര്‍ഷങ്ങള്‍ ഉണ്ട്.
ഇതിന് മുന്നേ ഫ്രഞ്ച് ക്ലബ് ലിയോണിന് വേണ്ടി ബൂട്ട് കെട്ടിയ താരം കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ ടോട്ടന്‍ഹാമിന് വേണ്ടി കരാറില്‍ ഒപ്പിട്ടു.പുതിയ കോച്ച് ഹോസെ മോറിഞ്ഞോയുടെ പ്രീതി നേടാന്‍ യുവ ഫ്രഞ്ച് താരത്തിന് കഴിയാത്തത് മൂലം ആണ് ഇപ്പോള്‍ ഇങ്ങനെ ഒരു ട്രാന്‍സ്ഫര്‍.യുവന്‍റസ് നല്‍കുന്ന തുക എത്രയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.






































