ഫ്രഞ്ച് താരത്തെ നല്‍കാന്‍ ഒരുങ്ങി ബാഴ്സലോണ
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സാമുവൽ ഉംറ്റിറ്റിയേ ഓഫ്‌ലോഡ് ചെയ്യാൻ ബാഴ്‌സലോണ കഴിവതും ശ്രമിക്കുന്നുണ്ട്.ഈ വാര്‍ത്ത നല്‍കിയത് പ്രമുഘ സ്പാനിഷ് സ്പോര്‍ട്ട്സ് ദിന പത്രമായ മുണ്ടോ ഡിപോർടിവോ ആണ്.26 വയസുകാരൻ പുതിയ ബ്ലൂഗ്രാന ബോസ് റൊണാൾഡ് കോമാന്റെ വരാനിരിക്കുന്ന സീസണിലെ പദ്ധതികളിൽ ഉൾപ്പെടുന്നില്ല,അത് മാത്രമല്ല ഒരു പുതിയ വെല്ലുവിളിയിലേക്ക് നീങ്ങാൻ താരം തയ്യാറാണ് എന്ന് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടത്രേ.
അടുത്ത മാസങ്ങളിൽ ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരുമായി ട്രാന്‍സ്ഫര്‍ ബന്ധമുള്ള താരത്തിന് വേറെ ഓഫര്‍ ഒന്നും വന്നിലെങ്കില്‍ സൌജന്യ ട്രാന്‍സ്ഫറും ക്ലബിന്‍റെ മനസില്‍ ഉണ്ടെന്നും വാര്‍ത്തകളില്‍ ഉണ്ട്.ഒരു കാലത്ത് രാജ്യാന്തര മല്‍സരങ്ങളിലും ക്ലബിന് വേണ്ടിയും മികച്ച പ്രകടനം കാഴ്ച്ച വച്ച താരത്തിന് വിനയായത് പരിക്കുകള്‍ ആണ്.






































