European Football Foot Ball Top News

ബാഴ്സയോടുള്ള ഇഷ്ടം അങ്ങനെയൊന്നും പോകില്ല എന്ന് മെസ്സി

September 5, 2020

ബാഴ്സയോടുള്ള ഇഷ്ടം അങ്ങനെയൊന്നും പോകില്ല എന്ന് മെസ്സി

അങ്ങനെ ആ വാര്‍ത്ത ഒഫീഷ്യല്‍ ആയി.മെസ്സി ബാഴ്സയില്‍ തുടരും എന്നു പരസ്യമായി വെളിപ്പെടുത്തി.ഇന്നലെ നടന്ന ഒരു അഭിമുഘത്തില്‍ മെസ്സി തുടരുമെന്നും തന്‍റെ ആഗ്രഹത്തിന് എതിരായി ഇവിടെ തുടരാന്‍ പ്രസിഡന്‍റും സംഘവും നിര്‍ബന്ധിക്കുകയാണ് എന്നും മെസ്സി വെളിപ്പെടുത്തി.മെസ്സിയുടെ  700 മില്യണ്‍ റിലീസ് ക്ലോസ് നല്‍കാതെ ഏത് ക്ലബും മെസ്സിയേ സ്വന്തമാക്കാന്‍ കഴിയിലെന്ന് ക്ലബും ലാലിഗയും പറഞ്ഞിരുന്നു.

 

താന്‍ ഇപ്പോഴും ബാഴ്സയേ മാത്രമേ തന്‍റെ ക്ലബായി കാണുന്നുള്ളൂ എന്നും തനിക്ക് ബാഴ്സയോടുള്ള സ്നേഹവും മതിപ്പും ഒരു തരി പോലും കുറഞ്ഞിട്ടില്ല എന്നും താരം വെളിപ്പെടുത്തി.ഒരു സീസണ്‍ കൂടി ബാഴ്സയില്‍ തുടരാന്‍ പോകുന്ന മെസ്സി അടുത്ത സീസണില്‍ ഫ്രീ ഏജന്‍റ് ആയി ക്ലബ് വിടാനുള്ള സാധ്യത വളരെ അധികം ആണ്.

Leave a comment