യുണൈറ്റഡില്‍ ആദ്യ പരിശീലനം കഴിഞ്ഞപ്പോള്‍ ആഴ്സണലിലേക്ക് മടങ്ങാന്‍ തോന്നി എന്ന് അലക്സിസ് സാഞ്ചസ്
റെഡ് ഡെവിൾസുമായുള്ള ആദ്യ പരിശീലനത്തിനുശേഷം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ആഴ്സണലിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു എന്ന് അലക്സിസ് സാഞ്ചസ്.2019-20 കാമ്പെയ്‌നിലുടനീളം സീരി എയിൽ, സാഞ്ചസ് തന്റെ ഫോമിന്‍റെ കാണിക്കുകയും ഓഗസ്റ്റിൽ ഇന്‍റര്‍ മിലാനിലേക്ക് സ്ഥിരമായ ഒരു ട്രാന്‍സ്ഫര്‍ ഓഫര്‍ നേടുകയും ചെയ്തു.
“ആദ്യ പരിശീലനത്തിനുശേഷം എനിക്ക് പലതും മനസ്സിലായി, ഞാൻ വീട്ടിലെത്തി എന്റെ കുടുംബത്തോടും മാനേജരോടും കരാർ ലംഘിച്ച് ആഴ്സണലിലേക്ക് മടങ്ങാൻ കഴിയുമോ എന്ന് ചോദിച്ചു,പക്ഷേ ഞാൻ ഇതിനകം കരാറില്‍ ഒപ്പിട്ടിരുന്നു.മാസങ്ങൾ കടന്നുപോയി എങ്കിലും എന്‍റെ മാനസികാവസ്ഥയില്‍ മാറ്റമൊന്നും വന്നിരുന്നില്ല.അവിടെ ഒരു ടീം എന്ന അനുഭൂതി എനിക്ക് തീരെ ലഭിച്ചില്ല.”പോരാത്തതിന് മാധ്യമങ്ങളുടെ വാക്കുകളും തന്നെ നോവിച്ചെന്ന് താരം വെളിപ്പെടുത്തി.






































