European Football Foot Ball Top News

സമ്മര്‍ദ ചൂടില്‍ ജര്‍മനി vs സ്പെയ്ന്‍ പോരാട്ടം നാളെ

September 3, 2020

സമ്മര്‍ദ ചൂടില്‍ ജര്‍മനി vs സ്പെയ്ന്‍ പോരാട്ടം നാളെ

നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിന് യൂറോപ നാഷന്‍സ് ലീഗ് മല്‍സരത്തില്‍ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ ജര്‍മനിയും സ്പെയിനും തമ്മില്‍ ഏറ്റുമുട്ടും.ജര്‍മനി നഗരമായ സ്റ്റുഗര്‍ട്ടിലെ മെര്‍സിഡെസ് ബെന്‍സ് അരീന സ്റ്റേഡിയത്തില്‍ വച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

ഇരു ടീമുകളുടെ കോച്ചും ഭയങ്ങര സമ്മര്‍ദത്തില്‍ ആയിരിക്കും.എന്തെന്നാല്‍ കഴിഞ്ഞ രണ്ടു മേജര്‍ ടൂര്‍ണമെന്റുകളിലും രണ്ടു ടീമുകളുടെയും പ്രകടനം ഭയങ്ങര മോശം ആയിരുന്നു.2018 വേള്‍ഡ് കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ജര്‍മനിയുടെ  കഴിഞ്ഞ നേഷന്‍സ് ലീഗിലെ പ്രകടനവും അത്ര മികച്ചത് ആയിരുന്നില്ല. പുതിയ താരങ്ങളെ വച്ച് ടീം ഉണ്ടാക്കുന്ന തിരക്കില്‍ ആണ് സ്പെയ്ന്‍ കോച്ച് ലൂയി എന്‍റിക്വെ.ഒരു കാലത്ത് പ്രതാഭികള്‍ ആയിരുന്ന സ്പെയിനിന്‍റെ ഏഴയലത്ത് പോലും ഇല്ലാത്ത സ്ക്വാഡ് ആണ് ഇപ്പോള്‍ അവരുടെ കൈയില്‍ ഉള്ളത്.

Leave a comment