European Football Foot Ball Top News

കഴിഞ്ഞ മല്‍സരത്തില്‍ തിയഗോയുടെ അടുത്ത് എത്താന്‍ പോലും തനിക്ക് കഴിഞ്ഞില്ല എന്ന് മേസണ്‍ മൌണ്ട്

September 2, 2020

കഴിഞ്ഞ മല്‍സരത്തില്‍ തിയഗോയുടെ അടുത്ത് എത്താന്‍ പോലും തനിക്ക് കഴിഞ്ഞില്ല എന്ന് മേസണ്‍ മൌണ്ട്

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ തിയാഗോയുടെ അടുത്തേക്ക് പോകാന്‍ പോലും  കഴിഞ്ഞില്ല എന്ന വസ്തുത ചെൽസിയുടെ മേസൺ മൌണ്ട് പരസ്യമായി  അംഗീകരിച്ചു.ബയേൺ മ്യൂണിക്കെതിരായ “കഠിനമായ പാഠം” കഴിഞ്ഞ് “അടുത്ത ഘട്ടത്തിലേക്ക്” താന്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും താരം വെളിപ്പെടുത്തി.21 കാരനായ താരം പ്രീമിയർ ലീഗ് ഫുട്ബോളുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു അതോടെ ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമിൽ അദ്ദേഹം  ഇടം നേടുകയും ചെയ്തു.

 

“ചാമ്പ്യൻസ് ലീഗ് മറ്റൊരു തലത്തിലാണ്. ഗെയിമുകൾക്ക് വ്യത്യസ്തത തോന്നുന്നു. ബയേണിന് ലോകോത്തര നിലവാരമുള്ള ചില കളിക്കാർ ഉണ്ട്. റോബർട്ട് ലെവാൻഡോവ്സ്കി, ജോഷ്വ കിമ്മിച്ച്, തിയാഗോ എന്നിവര്‍. മിഡ്ഫീൽഡിൽ, എനിക്ക് അവരുടെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല.” മേസണ്‍ മൌണ്ട് സ്പോര്‍ട്ട്സ് ബൈബിളിനോട് പറഞ്ഞു.

Leave a comment