European Football Foot Ball Top News

ഇമ്മോബൈല്‍ തുടരും ലാസിയോവില്‍ തന്നെ

August 31, 2020

ഇമ്മോബൈല്‍ തുടരും ലാസിയോവില്‍ തന്നെ

ഈ വേനൽക്കാലത്ത് വേറെ  ക്ലബ്ബിലേക്ക് മാറാമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്  ലാസിയോ സ്‌ട്രൈക്കർ സിറോ ഇമ്മൊബൈൽ 2025 വരെ പ്രവർത്തിക്കുന്ന ഒരു പുതിയ കരാറിൽ ഒപ്പുവെച്ചു.സീരി എയിൽ 36 ഗോളുകൾക്ക് തുല്യമായ റെക്കോർഡ് നേടി – യൂറോപ്പിലെ ഗോൾഡൻ ഷൂ ജേതാവെന്ന നിലയിൽ ബയേൺ മ്യൂണിച്ച് സ്‌ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കിയെ കടത്തി വെട്ടിയ താരത്തിന് പ്രീമിയര്‍ ലീഗ് ക്ലബ് കാസില്‍ യുണൈറ്റഡും അതുപോലെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

 

“സിമോണ്‍ ഇന്‍ഴാഗിയുടെ കീഴില്‍ കഴിഞ്ഞ നാല് വർഷം തൃപ്തികരമായി ഞാന്‍ കളിച്ചു.ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് എന്നൊരു കടമ്പയും ഉണ്ട്.അതിനാല്‍ ഇപ്പോള്‍ ഇവരുടെ കൂടെ ഈ രണ്ട് ടൂര്‍ണമെന്‍റുകളിലും മികച്ച പെര്‍ഫോമെന്‍സ് കാഴ്ച്ച വക്കുക എന്ന ലക്ഷ്യം മാത്രമേ എനിക്കുള്ളൂ.”അദ്ദേഹം ഇന്ന് സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു

Leave a comment