സുവാരസിന് പകരക്കാരന് ഗബ്രിയേല്‍ ജീസസ്
മാൻ സിറ്റി ബ്രസീലിയൻ സ്ട്രൈക്കറെ നിലനിർത്താൻ ആഗ്രഹിക്കുന്നു.ലൂയിസ് സുവാരസിന് പകരക്കാരനായി ഗബ്രിയേൽ ജീസസിനെ വാങ്ങാന്‍ ബാഴ്സലോണ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ.സിറ്റിയിലെ സെർജിയോ അഗ്യൂറോയ്ക്ക് ആണ് പ്രയോറിറ്റി എങ്കിലും ബ്രസീലിയൻ സ്ട്രൈക്കർ ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകം ആണ്.എന്നാൽ പ്രീമിയർ ലീഗ് ടീം അദ്ദേഹത്തെ തൽക്കാലം നിലനിർത്തുന്ന മട്ടിലാണ് കാര്യങ്ങള്‍.
ലയണൽ മെസ്സിയെ ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അവർ, ബാഴ്സയുമായുള്ള കരാറിന്റെ ഭാഗമായി മൂന്ന് കളിക്കാരെ വാഗ്ദാനം ചെയ്യാൻ അവർ തയ്യാറാണ് അതില്‍ ഒരാള്‍ ജീസസ് ആണെന്ന് വാര്‍ത്ത വന്നിരുന്നു എങ്കിലും ഇപ്പോള്‍ താരത്തിനെ വിടാന്‍ ക്ലബ് ഉദ്ദേശിക്കുന്നില്ല എന്നത് വ്യക്തമാണ്.കഴിഞ്ഞ സീസണില്‍ യുവന്റസും താരത്തിനെ സൈന്‍ ചെയ്യാന്‍ അടുത്ത് വരെ എത്തിയതാണ്.






































