European Football Foot Ball Top News

13 പ്രൊഫെഷനല്‍ താരങ്ങളെ ഉള്ളൂ ബാഴ്സയില്‍ തുറന്നടിച്ച് വിദാല്‍

August 31, 2020

13 പ്രൊഫെഷനല്‍ താരങ്ങളെ ഉള്ളൂ ബാഴ്സയില്‍ തുറന്നടിച്ച് വിദാല്‍

വെറും  13 പ്രൊഫഷണൽ കളിക്കാർ മാത്രമേ ഉള്ള ബാഴ്സയുടെ ഇപ്പോഴത്തെ അവസ്ഥ പരിപാതകരവും ദയനീയമാണെന്നും ടീം മിഡ് ഫീല്‍ഡര്‍ അര്‍ട്ടുറോ വിദാല്‍ വെളിപ്പെടുത്തി.

“കഴിഞ്ഞ മൂന്ന് വർഷമായി ബാഴ്‌സലോണയെപ്പോലുള്ള ഒരു ക്ലബിന്   അർഹതയില്ലാത്ത ടീമാണ് നിലവില്‍ ഉള്ളത്.ലോകത്തിലെ ഏറ്റവും മികച്ച ടീമിന് വെറും 13 പ്രൊഫഷണൽ കളിക്കാർ ഉണ്ടായിട്ട് എന്ത് കാര്യം. നിങ്ങൾക്ക് എല്ലായ്പ്പോഴും ഡി‌എൻ‌എ ഉപയോഗിച്ച് വിജയിക്കാൻ കഴിയില്ല. മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമാണ് എന്നാല്‍  പക്ഷേ മികച്ച ഫലങ്ങൾ നേടാൻ അദ്ദേഹത്തിന് സഹായം ആവശ്യമാണ്.ഏത് താരത്തെയും കൊടുക്കില്ല എന്ന് പറയരുത്.അദ്ദേഹത്തിന് പോകാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ വേറെ ക്ലബുമായി ഡീളില്‍ എത്തേണ്ടത് അവരുടെ കടമയാണ്.എന്നെ ഇപ്പോള്‍ ഇവിടെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്.”വിദാൽ ഡാനിയൽ ഹബീഫിന്റെ യൂട്യൂബ് ചാനലിനോട് പറഞ്ഞു

Leave a comment