European Football Foot Ball Top News

വാന്‍ ഡി ബീക്ക് യുണൈറ്റഡുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടും

August 31, 2020

വാന്‍ ഡി ബീക്ക് യുണൈറ്റഡുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടും

ഓൾഡ് ട്രാഫോർഡ് നീക്കത്തിനായി നെതർലാൻഡ്‌സ് താരം വാന്‍ ഡി ബീക്ക്.അയാക്സ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനായി  അഞ്ച് വർഷത്തെ കരാർ സൈന്‍ ചെയ്യാന്‍  അംഗീകരിച്ചതായി തി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.ഈ അടുത്ത് ബാഴ്സലോണ താരത്തിനെ സൈന്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാനം ഡീല്‍ യുണൈറ്റഡ് നേടുന്ന മട്ടാണ് ഇപ്പോള്‍ കാണുന്നത്.

പ്രീമിയർ ലീഗ് ടീം നെതർലാൻഡ്‌സ് ഇന്റർനാഷണലിനായി 53 മില്യൺ ഡോളർ നല്‍കാം എന്ന്  വാചികമായി സമ്മതിച്ചിട്ടുണ്ട്.23 വയസുള്ള താരം ഈ ആഴ്ച്ചയില്‍ അവസാനത്തോടെ  തന്‍റെ മെഡിക്കലും മറ്റും തീര്‍പ്പാക്കാന്‍ യുണൈറ്റഡിലേക്ക് പറക്കും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.ഇതോടെ വലിയ സൈനിങ് നടത്തിയ മറ്റ് പ്രീമിയര്‍ ലീഗ് ക്ലബുകളുടെ ഇടയില്‍ യുണൈറ്റഡും സ്ഥാനം പിടിച്ചു.

Leave a comment