ഡീപെയ് ഉംറ്റിറ്റി സ്വാപ് ഡീല്‍ നടത്താന്‍ ബാഴ്സലോണ
മുണ്ടോ ഡിപ്പോര്‍ട്ടിവോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സാമുവല്‍ ഉംറ്റിറ്റിക്ക് പകരം മെംഫിസ് ഡീപെയേ സൈന്‍ ചെയ്യാന്‍ ഡീല്‍ വച്ച് ബാഴ്സലോണ.പുതിയ ബാഴ്‌സ ബോസ് റൊണാൾഡ് കോമാൻ ഈ വേനൽക്കാലത്ത് തന്റെ മുന്നേറ്റനിര ഉയർത്താൻ താൽപ്പര്യപ്പെടുന്നു, എന്നാൽ ക്ലബ്ബിന്റെ വർദ്ധിച്ച വേതന ബിൽ ലഘൂകരിക്കാനുള്ള സമ്മർദത്തിലാണ് ഇത്, ഒരു സ്വാപ്പ് ഡീൽ അനുയോജ്യമായ പരിഹാരമായി ബാഴ്സ കാണുന്നു.
ലൂയിസ് സുവാരസിന് പകരം ആയിരിക്കും ഡീപെയ് വരാന്‍ പോകുന്നത്.റൊണാള്‍ഡ് കോമന്‍ ഡീല്‍ നടത്തിയെടുക്കാന്‍ വലിയ പ്രതീക്ഷയില്‍ ആണ്.ഉംറ്റിറ്റിയുടെ ബാല്യ കാല ക്ലബ് ആണ് ഇയാന് എഫ്സി അതിനാല്‍ താരത്തിനെ ക്ലബ് വിടാനുള്ള കാര്യത്തില്‍ നിര്‍ബന്ധിക്കേണ്ട ആവശ്യം ഇല്ല എന്നാണ് ബാഴ്സ കരുതുന്നത്.






































