European Football Foot Ball Top News

മെസ്സിയും ബാഴ്സയും തമ്മില്‍ ഉള്ള പ്രശ്നം ആദ്യമേ ഉണ്ടായിരുന്നു എന്ന് ബോട്ടെംഗ്

August 31, 2020

മെസ്സിയും ബാഴ്സയും തമ്മില്‍ ഉള്ള പ്രശ്നം ആദ്യമേ ഉണ്ടായിരുന്നു എന്ന് ബോട്ടെംഗ്

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ വിജയത്തിന് മുമ്പു തന്നെ ലയണൽ മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള പ്രശ്‌നങ്ങൾ വ്യക്തമായി കാണാന്‍ കഴിഞ്ഞു എന്ന്  ബയേൺ മ്യൂണിക്ക്  പ്രതിരോധ താരം ജെറോം ബോട്ടെംഗ്.ഇരുവരും തമ്മില്‍ ഉള്ള പ്രശ്നം പരസ്യമായ രഹസ്യം ആണെന്നും തനിക്ക് ഇത് ആദ്യമേ അറിയാമെന്നും ബോട്ടെംഗ് വെളിപ്പെടുത്തി.

 

“മെസ്സിയും ബാഴ്‌സലോണയും തമ്മിൽ നാടകമുണ്ടെന്ന് ഞാന്‍ മുൻകൂട്ടി ശ്രദ്ധിച്ചു.ജർമ്മൻ പ്രതിരോധക്കാരൻ ബിൽഡിനോട് പറഞ്ഞു.തന്‍റെ ടീമിനെതിരെ ഏറ്റുമുട്ടാന്‍ വരുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ക്ഷമ നശിച്ചതായി കാണാം.ഇത്രയും പറഞ്ഞ ബോട്ടെംഗ് “പെപ്പും മെസ്സിയും ഒരുമിച്ച് മികച്ച വിജയങ്ങൾ ആഘോഷിച്ചു, അതിനാല്‍ തങ്ങളുടെ  ഫിലോസോഫി പരസ്പരം യോജിക്കുമെന്ന് ഇരുപക്ഷത്തിനും അറിയാം.അതിനാല്‍ സിറ്റി ആയിരിക്കും മെസ്സിക്ക് പറ്റിയ ഡെസ്റ്റിനേഷന്‍ എന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment