European Football Foot Ball Top News

ഇപ്പോഴത്തെ മികച്ച മിഡ് ഫീല്‍ഡറെ വെളിപ്പെടുത്തി ചാവി

August 30, 2020

ഇപ്പോഴത്തെ മികച്ച മിഡ് ഫീല്‍ഡറെ വെളിപ്പെടുത്തി ചാവി

“ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ” ആണ് കെവിൻ ഡി ബ്രൂയിന എന്നും മാഞ്ചസ്റ്റർ സിറ്റി താരം തന്റെ സമപ്രായക്കാരുടെ ഒപ്പം അല്ല അദ്ദേഹം “മറ്റൊരു തലത്തിലാണ്” എന്നും മുന്‍ ബാഴ്സലോണ താരം ചാവി പറഞ്ഞു.
2015 ൽ വുൾഫ്സ്ബർഗിൽ നിന്ന് സിറ്റിയിലേക്ക് 73 മില്യൺ ഡോളർ മൂല്യമുള്ള നീക്കം പൂർത്തിയാക്കിയതിന് ശേഷം ഡി ബ്രൂയിന പ്രീമിയർ ലീഗിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനക്കാരിൽ ഒരാളായി മാറി.

 

ബ്ലൂഗ്രാന ഇതിഹാസവും നിലവിലെ അൽ സാദ് ഹെഡ് കോച്ചും ഖത്തർ എയർവേയ്‌സിനോട് പറഞത് ഇങ്ങനെ: “മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുള്ള കെവിൻ ഡി ബ്രൂയിനയുടെ കളി എനിക്ക് മറ്റൊരു തലത്തിൽ തോന്നുന്നു.അയാൾക്ക് എത്ര വലിയ മല്‍സരത്തിലും  ഒരു മാറ്റം വരുത്താൻ കഴിയും. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറും താരതമ്യേന പ്രായം കുറവും.”

Leave a comment