European Football Foot Ball Top News

മെസ്സിയും ഗ്രീസ്മനും ഒപ്പം കളിപ്പിക്കാന്‍ കഴിയുമെന്ന് ഫ്രഞ്ച് നാഷണല്‍ കോച്ച്

August 29, 2020

മെസ്സിയും ഗ്രീസ്മനും ഒപ്പം കളിപ്പിക്കാന്‍ കഴിയുമെന്ന് ഫ്രഞ്ച് നാഷണല്‍ കോച്ച്

ലയണൽ മെസ്സിക്കൊപ്പം അന്റോയ്ൻ ഗ്രിസ്മാന് വിജയകരമായി കളിക്കാൻ കഴിയുമെന്ന് ഫ്രാൻസ് ഹെഡ് കോച്ച് ഡിഡിയർ ഡെഷാംപ്‌സ് പറഞ്ഞു.2019-20 സീസണിന്റെ തുടക്കത്തിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ നിന്ന് എത്തിയ ഗ്രീസ്മാനും മെസ്സിയുമായുള്ള ബന്ധം ഉടനീളം മാധ്യമങ്ങള്‍  പ്രധാനവാർത്തകളാക്കി.

മെസ്സി ബാഴ്സ വിടുന്നത് ചോദിച്ചപ്പോള്‍ ഡെസ്ചാംപ്സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.” ആദ്യ ഭാഗത്ത് ഇത് എന്നെ ബാധിക്കുന്നില്ല. ഇത് ലിയോ മെസ്സിയേയും ബാഴ്‌സയേയും സംബന്ധിക്കുന്നു, അതിനാൽ ഞാൻ ഇതിനെക്കുറിച്ച് സംസാരിക്കാൻ പോകുന്നില്ല.മെസ്സിക്കൊപ്പം കളിക്കുന്നതിൽ ഗ്രീസ്മാന്‍ ആത്മാർത്ഥമായി സന്തുഷ്ടനായിരുന്നു. ചിലപ്പോൾ അത് നന്നായേക്കാം അല്ലെങ്കില്‍ നന്നാവില്ല.ഗ്രീസ്മാന് മെസ്സിയുമായി കളിക്കാന്‍ കഴിയും.കോച്ച് നല്ല ഒരു സിസ്റ്റം ഉണ്ടാക്കിയാല്‍ തീരാവുന്ന പ്രഷന്‍മേ ഉള്ളൂ.അത്ലറ്റിക്കോയില്‍ ഗ്രീസ്മാന്‍ ചുറ്റും ആയിരുന്നു കളി നടന്നിരുന്നത്.എന്നാല്‍ ബാഴ്സയില്‍ അങ്ങനെ അല്ല.പക്ഷേ മെസ്സിയേയും ഗ്രീസ്മനെയും ഒരു ടീമില്‍ കളിപ്പിക്കുക എന്നത് വലിയ പ്രശ്നമല്ല.”

Leave a comment