European Football Foot Ball Top News

ബാഴ്സലോണ താരങ്ങള്‍ മല്‍സരത്തിന് മുന്നേ റിലാക്സ് മോഡില്‍ ആയിരുന്നു എന്ന് മുള്ളര്‍

August 29, 2020

ബാഴ്സലോണ താരങ്ങള്‍ മല്‍സരത്തിന് മുന്നേ റിലാക്സ് മോഡില്‍ ആയിരുന്നു എന്ന് മുള്ളര്‍

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജര്‍മന്‍ താരം  തോമസ് മുള്ളർ ബാഴ്‌സലോണയുടെ മനോഭാവം ഒരു അഭിമുഘത്തില്‍ വെളിപ്പെടുത്തി.മല്‍സരത്തിന് ഇറങ്ങുന്നതിന് മുന്‍പെ അവര്‍ ഭയങ്ങര റിലാക്സ് മോഡില്‍ ആയിരുന്നു എന്നാണ് തോമസ്  മുള്ളര്‍ വെളിപ്പെടുത്തിയത്.

ഞങ്ങള്‍ വിജയത്തിന് കോച്ചിന് നന്ദി പറഞ്ഞു.എന്നാല്‍ അവരുടെ ആലസ്യ മട്ടില്‍ ഉള്ള പെരുമാറ്റവും വിജയത്തില്‍ വലിയ ഒയാങ്ക് വഹിച്ചു.ഉദാഹരണമായി ഒരു കാര്യം പറയാം.ഞങ്ങള്‍ പിച്ചില്‍ ഇറങ്ങി പ്രാക്ടീസ് ചെയ്യുന്നതിന് പത്തു മിനുട്ട് ശേഷമാണ് അവര്‍ ഗ്രൌണ്ടിലേക്ക് വന്നത് തന്നെ.ഒരു പക്ഷേ മല്‍സരം വേറെ രീതിയില്‍ അവസാനിച്ചേനെ.എന്നാല്‍ ഞങ്ങളുടെ വിജയം നേടാനുള്ള വിശപ്പ് മൂലമാണ് അത്രക്ക് വലിയ വിജയം നേടാന്‍ കഴിഞ്ഞത്.”അദ്ദേഹം സണിനോട് പറഞ്ഞു.

Leave a comment