European Football Foot Ball Top News

അങ്ങനെ വല്യേട്ടന്‍ ചെല്‍സിയില്‍

August 28, 2020

അങ്ങനെ വല്യേട്ടന്‍ ചെല്‍സിയില്‍

ഒരു വർഷത്തെ കരാറിൽ ബ്രസീലിയൻ വെറ്ററൻ തിയാഗോ സിൽവയ്ക്ക് സൌജന്യ കൈമാറ്റം പൂർത്തിയാക്കിയ ശേഷം ചെൽസി അവരുടെ  സമ്മര്‍  വിൻഡോയിലേ അടുത്ത സൈനിങ് നടത്തി.ഇതോടെ ചെല്‍സി അഞ്ചാമത്തെ സൈനിങ് ആണ് ഈ സമ്മറില്‍ നടത്തിയത്.ചാമ്പ്യൻസ് ലീഗ് അവസാന മല്‍സരത്തില്‍  പാരീസ് സെന്റ്   ജര്‍മന്‍ ജേഴ്സിയില്‍ കളിച്ച അദ്ദേഹം ഇനി ലംപാര്‍ഡിന്‍റെ കീഴില്‍ 12 മാസം ചെല്‍സിയില്‍ തുടരും.

 

ടിമോ വെർണർ (53 മില്യണ്‍), ഹക്കിം സിയേക് (38 മില്യണ്‍), ബെൻ ചിൽവെൽ (50 മില്യണ്‍), മലംഗ് സർ (ഫ്രീ ട്രാന്‍സ്ഫര്‍) എന്നിവരുടെ നീക്കങ്ങൾ പൂർത്തിയാക്കിയ ശേഷം, തങ്ങളുടെ പ്രതിരോധനിരയിലേക്ക് അനുഭവ സമ്പത്ത് ചേർക്കാൻ ബ്ലൂസ് തീരുമാനിച്ചു.ലംപാര്‍ഡിന്‍റെ കീഴില്‍ കളിക്കാനുള്ള അവസരം എന്നെ സന്തോഷവാന്‍ ആക്കുന്നു എന്ന് ക്ലബ് വെബ്സൈറ്റില്‍ സില്‍വ പറഞ്ഞു.

Leave a comment