കുറച്ച് കാലങ്ങള്‍ കഴിഞ്ഞാല്‍ ഹാലണ്ട് ലെവണ്ഡോസ്കിയുടെ ലെവലില്‍ എത്തും എന്ന് റോമന്‍ ബുര്‍ക്കി
ടീം അംഗമായ എർലിംഗ് ഹാലാൻഡ് ഉടൻ തന്നെ ബയേൺ മ്യൂണിച്ച് താരം റോബർട്ട് ലെവാൻഡോവ്സ്കിയുടെ നിലവാരത്തിലെത്തുമെന്ന് ബോറുസിയ ഡോർട്മണ്ട് ഗോൾകീപ്പർ റോമൻ ബുർക്കി വിശ്വസിക്കുന്നതായി വെളിപ്പെടുത്തി.ജനുവരിയിൽ റെഡ് ബുൾ സാൽസ്ബർഗിൽ നിന്ന് ഡോർട്മുണ്ടിലേക്ക് മാറിയ ശേഷം കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയ ഹാലാൻഡ് ബുണ്ടസ്ലിഗയിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി മാറികഴിഞ്ഞു.
ശാരീരിക ബലം, സ്പീഡ്, ടെക്നിക് – അവന് ആവശ്യമായ എല്ലാതും അവനിലുണ്ട്.ലെവാൻഡോവ്സ്കി മികച്ചതാണ്, എർലിംഗ് ഇതുവരെ ആ പൊസിഷനില്‍ എത്തിയിട്ടില്ല.ലെവണ്ഡോസ്കി കുറെ കാലങ്ങളായി മികച്ച ഫോമില്‍ തുടരുന്നു.പക്ഷേ ഈ പോക്ക് പോയാല്‍ ഹാലണ്ട് ലെവണ്ഡോസ്കിയുടെ ലെവലില്‍ അടുത്ത് തന്നെ എത്തും.” ബുര്‍ക്കി കിക്കര്‍ നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.






































