European Football Foot Ball Top News

പിന്നേയും സൈനിങ് നടത്തി ചെല്‍സി

August 28, 2020

പിന്നേയും സൈനിങ് നടത്തി ചെല്‍സി

21 വയസുള്ള നൈസ് താരം  മലങ് സറിനെ ചെല്‍സി അഞ്ചു വര്‍ഷത്തെ കരാറിന് സൈന്‍ ചെയ്തു.ഫ്രീ ട്രാന്‍സ്ഫര്‍ വഴി ആയിരുന്നു സൈനിങ് നടത്തിയത്.ഡിഫന്‍റര്‍ ആയ താരത്തിനെ പല ഫ്ലെക്സിബിള്‍ റോളിലും വിന്യസിക്കാന്‍ ചെല്‍സിക്ക് കഴിയും.ജര്‍മന്‍ ക്ലബായ ബെയര്‍ ലേവര്‍കുസന്‍,ഷാല്‍ക്കേ,പല ഇറ്റാലിയന്‍ ക്ലബുകളും താരത്തിനെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു.ആഴ്സണലും താരത്തിനെ റഡാറില്‍ വച്ചിരുന്നു എങ്കിലും സൈന്‍ ചെയ്യാന്‍ കൂട്ടാക്കിയില്ല.

 

സൈന്‍ ചെയ്തതിന് ശേഷം താരത്തിനേ ക്ലബ് ഡിറക്ടര്‍ വരവേറ്റൂ.നൈസിന്റെ യൂത്ത് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ സർ, വെറും 17 വയസ്സുള്ളപ്പോൾ ഫ്രഞ്ച് ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം നേടി.2016 ഓഗസ്റ്റിൽ റെന്നസിനെതിരെ 1-0 ന് ജയിച്ച മത്സരത്തിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിലെ ഏക ഗോൾ നേടി കഴിവ് തെളിയുകയും ചെയ്തു.

Leave a comment