തിങ്കളാഴ്ച്ച മെസ്സിയുടെ പിതാവ് സിറ്റിയുമായി കൂടികാഴ്ച്ച നടത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍
ലയണൽ മെസ്സിയുടെ പിതാവുമായി മാഞ്ചസ്റ്റർ സിറ്റി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു, അതേസമയം ഇന്റർ, പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയും ബാഴ്‌സലോണയില്‍ നിന്നും കൈമാറ്റം ആവശ്യപ്പെട്ടതിന് ശേഷം മെസ്സിയുടെ ട്രാന്‍സ്ഫറിന് വേണ്ടി പ്രവർത്തിക്കുന്നു.ടുട്ടോമെർകാറ്റോവ് പറയുന്നതനുസരിച്ച്, മെസ്സിയുടെ പിതാവ് മാഞ്ചസ്റ്റർ സിറ്റി ഡയറക്ടർമാരുമായി തിങ്കളാഴ്ച ഇംഗ്ലണ്ടിൽ ഒരു മീറ്റിംഗ് ബുക്ക് ചെയ്തിട്ടുണ്ട്.
മെസ്സിയേ ചെറുപ്പത്തില്‍ തന്നെ സൈന്‍ ചെയ്യാന്‍ ശ്രമിച്ച ഇന്‍റര്‍ മിലാനും ഇപ്പോള്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്.പിഎസ്ജി ഇപ്പോഴത്തെ അവസ്ഥയില്‍ സാധ്യത കുറവാണ്.ഇതിന് മുന്‍പും മെസ്സിയുടെ പിതാവ് മിലാനില്‍ ട്രാന്‍സ്ഫര്‍ കാര്യങ്ങള്‍ക്ക് ആയി പോയത് വാര്‍ത്ത സൃഷ്ട്ടിച്ചിരുന്നു.ഇന്‍ററും സിറ്റിയും തമ്മില്‍ ആയിരിക്കും മെസ്സിക്ക് വേണ്ടിയുള്ള സൈനിങ്ങില്‍ മല്‍സരിക്കാന്‍ സാധ്യത.






































