ഹാരി മഗ്വയറിന്റെ നിലപാട് തന്നെ ഞെട്ടിച്ചു എന്ന് പ്രോസിക്യൂഷന് വക്കീല്
ആക്രമണം, അറസ്റ്റിനെ ചെറുക്കുക, കൈക്കൂലിക്ക് ആവർത്തിച്ചുള്ള ശ്രമം എന്നിവയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം മാപ്പ് പറയാൻ ഹാരി മാഗ്വെയർ വിസമ്മതിച്ചത് പ്രോസിക്യൂഷന്റെ അഭിഭാഷകരിലൊരാൾ “ഞെട്ടിക്കുന്നതും” “സ്പോര്ട്ട്സ്മാന്ഷിപ്” ഇലായ്മയും ആണെന്ന് വെളിപ്പെടുത്തി.ഗ്രീക്ക് ദ്വീപായ മൈക്കോനോസിൽ നടന്ന ഒരു സംഭവത്തെത്തുടർന്ന് 21 മാസത്തെ ജയിൽ ശിക്ഷയാണ് യുണൈറ്റഡ് താരത്തിന് വിധിച്ചത്.
“ഗ്രീസിലെ അപ്പീൽ പ്രക്രിയ ഒരു വീണ്ട് വിചാരണയാണ്. അതിനാൽ മൂന്ന് പ്രതികൾക്കും ക്ഷമ പറയാൻ ഇനിയും സമയമുണ്ട്, അതിനുശേഷം ഫലം വ്യത്യസ്തമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.ഇത് വ്യത്യസ്തമായിരിക്കും, കാരണം ഗ്രീക്ക് നിയമപ്രകാരം നിങ്ങൾക്ക് ചില ആരോപണങ്ങൾ പിൻവലിക്കാൻ കഴിയും”പാരഡിസിസ് റേഡിയോ 4 നോട് പറഞ്ഞു.വലുത് അലാത്ത ശാരീരിക ഉപദ്രവം, പോലീസുകാരനെതിരെ ആക്രോശിച്ച വാക്കാലുള്ള ആക്രമണം എന്നിവയാണ് താരത്തിന് എതിരെയുള്ള കേസ്.






































