വാര്‍ത്ത കേട്ട് അമ്പരന്ന് ഫിഗോ മാനേജ്മെന്‍റിന് എതിരെ വിദാല്‍
ക്ലബ് വിടാൻ ആവശ്യപ്പെട്ട് ബ്ലൂഗ്രാന ക്യാപ്റ്റൻ അയച്ച ഫാക്സിനെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതിന് ശേഷം ട്വീറ്റ് ചെയ്ത ഇതിഹാസങ്ങളിലൊന്നാണ് ലൂയിസ് ഫിഗോ.അദ്ദേഹത്തിന്‍റെ പ്രഥമ പ്രതികരണം “wow” എന്നായിരുന്നു.”മറ്റൊരു ചരിത്ര നിമിഷം” മുന്‍ ബാഴ്സലോണ താരമായിരുന്ന ഫിഗോ പിന്നീട് റയലില്‍ പോയത് വലിയ പ്രശ്നങ്ങള്‍ക്ക് വഴി ഒരുക്കിയിരുന്നു.
ബാഴ്സലോണ താരം അര്‍ട്ടൂറോ വിദാല്‍ ട്വിറ്ററില്‍ മാനേജ്മെന്‍റിന് എതിരെ പറയും വിധം വാക്കുകള്‍ ആണ് ഉപയോഗിച്ചത്.”ഒരു പുലിയെ നിങ്ങള്‍ കോണര്‍ ചെയ്താല്‍ ആ പുലി ഒരിക്കലും അടങ്ങി ഇരിക്കില്ല.”പുതിയ മാനേജര്‍ റൊണാള്‍ഡ് കോമാന്‍ വിദാലിനോട് ടീമില്‍ ഇനി തങ്ങളുടെ സേവനം ആവശ്യമില്ല എന്ന് പറഞ്ഞിരുന്നു.സുവാരസിനെ ടീമില്‍ നിന്നു പുറത്താക്കിയത് ഫോണില്‍ വിളിച്ചാണ് എന്നതും പലരെയും ചൊടിപ്പിച്ച വാര്‍ത്തയായിരുന്നു.






































