European Football Foot Ball Top News

പെപ്പിനും അഗ്യൂറോയ്ക്കും അവരുടെ ഭാവി തീരുമാനിക്കാന്‍ ഉള്ള സ്വന്തന്ത്യ്രം ഇവിടേയുണ്ട് എന്ന് സിറ്റി ചെയര്‍മാന്‍

August 26, 2020

പെപ്പിനും അഗ്യൂറോയ്ക്കും അവരുടെ ഭാവി തീരുമാനിക്കാന്‍ ഉള്ള സ്വന്തന്ത്യ്രം ഇവിടേയുണ്ട് എന്ന് സിറ്റി ചെയര്‍മാന്‍

സെർജിയോ അഗ്യൂറോയ്ക്കും പെപ് ഗ്വാർഡിയോളയ്ക്കും അവരുടെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഖൽദൂൺ അൽ മുബാറക് പറയുന്നു.സ്‌ട്രൈക്കറും മാനേജരും ക്ലബുമായുള്ള കരാറില്‍ അവസാന 10 മാസത്തിലേക്ക് കടക്കുകയാണ്, ഇത് അവരുടെ ഭാവിയെ  സംശയത്തിലാക്കുന്നു.

 

 

“ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്, വർഷങ്ങളായി ഡേവിഡ് സിൽവയെപ്പോലുള്ള കളിക്കാർ, വിൻസെന്റ് കമ്പനിയെപ്പോലെ, പാബ്ലോ സബലെറ്റയെപ്പോലെ, സെർജിയോ അഗ്യൂറോയെപ്പോലെ നിരവധി വർഷങ്ങളായി ടീമിനൊപ്പം പ്രതിജ്ഞാബദ്ധരും ഉറച്ചുനിൽക്കുന്നവരുമായ കളിക്കാർ.സില്‍വയെ പോലൊരു താരം ഇത്രയും കാലം ഞങ്ങളുടെ ഒപ്പം ഉണ്ടായത് ഒരത്ഭുതം ആണ്.അഗ്യൂറോയുടെ സ്ഥിതിയും അതുപോലെ തന്നെ.സില്‍വയ്ക്ക് നല്‍കിയ അതേ പരിഗണന അഗ്യൂറോക്കും ഞങ്ങള്‍ നല്‍കും.”അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിനോട് പറഞ്ഞു.പെപ്പുമായി മീറ്റിങ് നടക്ക പോകുന്നേ ഉള്ളൂ എന്നും അദ്ദേഹത്തിന് എന്തും ചെയ്യാനുള്ള സ്വാന്തന്ത്യ്രം ഇവിടെ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment