European Football Foot Ball Top News

മല്‍സരത്തിനിടെ മയങ്ങി വീണ് ഡെയ്ലി ബ്ലൈന്റ്

August 26, 2020

മല്‍സരത്തിനിടെ മയങ്ങി വീണ് ഡെയ്ലി ബ്ലൈന്റ്

ചൊവ്വാഴ്ച ഹെർത ബെർലിനിനെതിരായ അജാക്‌സിന്റെ പ്രീ-സീസൺ ഫ്രണ്ട്‌ലി മല്‍സരത്തിനിടെ  ഡെയ്‌ലി ബ്ലൈന്റ് നിലംപതിച്ചു.മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ആണ്  30 കാരൻ മൈതാനത്ത് വീണത്.അക്‌സിന്റെ  വലൻസിയയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ്  തോൽവിയിൽ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് 2019 ഡിസംബറിൽ ബ്ലൈന്‍റിന്  ഹൃദയപേശികളിൽ വീക്കം ഉണ്ടെന്ന്  കണ്ടെത്തിയിരുന്നു.

 

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് സംഭവത്തിനുശേഷം ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ ഡിഫിബ്രില്ലേറ്റർ (ഐസിഡി) ഘടിപ്പിക്കുകയും ഫെബ്രുവരിയിൽ പൂർണ്ണ പരിശീലനത്തിലേക്ക് മടങ്ങുകയും ചെയ്തു.”ഡെയ്‌ലി ബ്ലൈൻഡിന്‍റെ ഐസിഡി പ്രവര്‍ത്തനരഹിതം ആയി. ” കോച്ച് എറിക്ക് ടെൻ ഹാഗ് സിഗ്ഗോ സ്പോർട്ടിനോട് പറഞ്ഞു.” അയാളെ അപ്പോള്‍ തന്നെ   സബ്ബ് ചെയ്തു, ഇപ്പോൾ അയാൾക്ക് സുഖം തോന്നുന്നുണ്ട്. ഇതിനെക്കുറിച്ച് ഞങ്ങൾ  ഗവേഷണം നടത്തിയതിന് ശേഷം ബാക്കി വ്യക്തമാക്കും.

Leave a comment