മെസ്സി ട്രാന്‍സ്ഫര്‍ സാധ്യതകള്‍ എന്തൊക്കെ ????
ലയണൽ മെസ്സി ബാഴ്‌സലോണ ഒഴികെയുള്ള ഒരു ക്ലബിനായി കളിക്കുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണ്, പക്ഷേ കാറ്റലൂന്യയിലെ അർജന്റീന താരത്തിന്‍റെ സമയം അവസാനിക്കുകയാണെന്ന അഭ്യൂഹങ്ങൾ ഇപ്പോള്‍ രൂക്ഷ്യമായിട്ടുണ്ട്.സൂപ്പർ സ്റ്റാർ ഇപ്പോൾ തന്റെ ക്ലബ്ബിനെ വിട്ടുപോകാനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്.മെസ്സിയുടെ റിലീസ് ക്ലോസ് ആരും തൊടാന്‍ ഭയക്കുന്ന ഒന്നാണ്.825 മില്യണ്‍ യുഎസ് ഡോളര്‍സ് !!!!!!!!.ഇത്രയും പണം നല്‍കി മെസ്സിയേ വാങ്ങുവാന്‍ ആരും തന്നെ തയ്യാറാകില്ല.
എന്നാല്‍ മെസ്സിയുടെ ബൈ ഔട്ട് ക്ലോസ് 355 മില്യണ്‍ യുഎസ് ഡോളര്‍സ് ആണ്.നെയ്മറിനെ പിഎസ്ജി വാങ്ങിയപ്പോള്‍ ബാഴ്സലോണ മെസിക്ക് പുതുക്കി നല്‍കിയ വിലയാണ് ഇത്.എന്നാല്‍ മെസ്സി ഇവിടെ ഉപയോഗിക്കുന്ന സിനാറിയോ വ്യത്തസ്ഥം ആണ്.എല്ലാ സീസണ്‍ തീരുമ്പോഴും ക്ലബ് വിടാനുള്ള അനുമതി മെസ്സിക്ക് ബാഴ്സ നല്‍കിയിട്ടുണ്ടത്രേ.മെസ്സി താല്‍പര്യപ്പെടുകയാണെങ്കില്‍ ക്ലബ് ഇതിനെ കുറിച്ച് ചിന്തിക്കും.ഇപ്പോഴത്തെ അവസ്ഥ മെസ്സി തന്‍റെ അഭ്യര്‍ഥന നല്‍കി കഴിഞ്ഞു.ഇനി ക്ലബ് ഇതിന്‍റെ നിയമ വശങ്ങള്‍ നോക്കി മെസ്സിക്ക് പോകാന്‍ ആവുമോ എന്ന കാര്യം പരിശോധിക്കും.മെസ്സിക്ക് വേണ്ടി ബിഡ് നല്‍കാന്‍ തയ്യാറായി നില്‍ക്കുന്നത് മൂന്ന് ടീമുകള്‍ ആണ്.പിഎസ്ജി,മാഞ്ചെസ്റ്റര്‍ സിറ്റി,ഇന്‍റര്‍ മിലാന്‍.എന്നാല്‍ താരം മെസ്സി ആയത് കൊണ്ട് വമ്പന്‍ ട്രാന്‍സ്ഫര്‍ ഫീ മാത്രമല്ല താരത്തിന്‍റെ ശംബളവും താങ്ങാന്‍ ഉള്ള കെല്‍പ്പ് ക്ലബിന് ഉണ്ടാകണം.






































