European Football Foot Ball Top News

ഒടുവില്‍ ബാഴ്സ വിടാന്‍ ഉറച്ച് ലയണല്‍ മെസ്സി

August 25, 2020

ഒടുവില്‍ ബാഴ്സ വിടാന്‍ ഉറച്ച് ലയണല്‍ മെസ്സി

ക്ലബ് വിടണമെന്ന് ലയണൽ മെസ്സി ബാഴ്‌സലോണയോട് പറഞ്ഞതായി ടൈക് സ്പോർട്സ് റിപ്പോർട്ട് ചെയ്തു. മെസ്സി ബാഴ്‌സലോണയോട് പറഞ്ഞതായി ടൈക് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.അര്‍ജന്‍റൈന്‍ മാധ്യമങ്ങള്‍ ഇന്ന് മെസ്സി നിലപാട് പറയുമെന്ന് പറഞ്ഞപ്പോള്‍ തന്നെ പലരും ഈ ഒരു തീരുമാനം ആണ് വിചാരിച്ചത്.

 

ബാഴ്സ താരം അടുത്തിടെ പുതിയ മാനേജർ റൊണാൾഡ് കോമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ക്ലബ്ബിന്റെ ഭാവി പദ്ധതികളെക്കുറിച്ച്  ഒന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല.ഇതിന് മുന്നേ പല അവസരങ്ങളിലും മെസ്സി ബാഴ്സ വിടുമെന്ന വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കളി കാര്യമായ മട്ടാണ്.മെസ്സി എന്ന താരത്തിന് പൊന്നും വില നല്‍കി ആരായിരിക്കും സ്വന്തമാക്കുക എന്നതും ഒരു ചോദ്യമാണ്.ഒരു പക്ഷേ ബാര്‍ത്തോമ്യുവിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് റിസൈന്‍ ചെയിക്കാന്‍ ക്യാപ്റ്റന്‍ മെസ്സിയുടെ തന്ത്രവും ആകാമിത്.അങ്ങനെ ആകണം എന്നായിരിക്കും ബാഴ്സലോണ ആരാധകരുടെ മനസ്സില്‍.

Leave a comment