സൂപ്പര്‍ കപ്പ് ഫൈനലില്‍ 30 ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനിച്ച് യുവേഫ
അടുത്ത മാസം ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിൽ ബയേൺ മ്യൂണിക്കും സെവിയയും തമ്മിലുള്ള സൂപ്പർ കപ്പ് ഫൈനൽ പോരാട്ടത്തിൽ ആരാധകരുടെ ഭാഗിക തിരിച്ചുവരവ് പരീക്ഷിക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചു.കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലാണ് 2019-20 കാമ്പെയ്ൻ പൂർത്തിയായത്, ഇത് യൂറോപ്പിലെ പ്രധാന ലീഗുകളിൽ മാർച്ച് മുതൽ ജൂൺ വരെ മൂന്ന് മാസത്തെ കാലതാമസത്തിന് കാരണമായി.
യുവേഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രസ്താവന ഇപ്രകാരമാണ്” യുവേഫ സൂപ്പർ കപ്പ് ഫൈനല്‍ 2020 സെപ്റ്റംബർ 24 ന് ബുഡാപെസ്റ്റിൽ കളിക്കാൻ യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി അനുസരിച്ച് 30 ശതമാനം കാണികളെ മല്‍സരത്തിന് അനുവദിക്കും.ഇപ്പോഴത്തെ അവസ്ഥ യുവേഫ നിരീക്ഷണത്തില്‍ ആണെന്നും ഇനി മാറ്റം വരുകയാണെങ്കില്‍ അറിയിക്കും എന്നും ആണ് യുവേഫ വെളിപ്പെടുത്തിയത്.






































