European Football Foot Ball Top News

ഹാരി മഗ്വയറിന്റെ വാദം ഇന്ന് കോടതി കേള്‍ക്കും

August 25, 2020

ഹാരി മഗ്വയറിന്റെ വാദം ഇന്ന് കോടതി കേള്‍ക്കും

മൈക്കോനോസിലെ അവധിക്കാലത്ത് പൊലീസുമായി നടന്ന ഒരു  പ്രശ്നത്തെത്തുടർന്ന് ഹാരി മാഗ്വെയർ ഗ്രീസിൽ വിചാരണ നേരിടേണ്ടിവന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമിലുണ്ടോയെന്നും ഇന്ന് അറിയാന്‍ കഴിയും. ഇന്നാണ് ടീമിനെ പ്രഖ്യാപിക്കുക.

 

മൈക്കോനോസിൽ അവധിക്കാലത്ത് പോലീസുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന് മഗ്വെയർ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് യുണൈറ്റഡ് സ്ഥിരീകരിച്ചു. യുണൈറ്റഡ് ക്യാപ്റ്റനെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.മാഗ്വയറിന്റെ വാദം ചൊവ്വാഴ്ച സിറോസ് ദ്വീപിൽ വച്ച് കേൾക്കും.മൈകോണോസ് പോലീസിനെ  താരം മര്‍ദ്ധിച്ചു എന്നും പിന്നീട് സ്റ്റേഷനില്‍ വച്ച് കൈക്കൂലി വാഗ്ദാനം ചെയ്തെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.എന്നാല്‍ തന്‍റെ അനിയത്തിയെ രണ്ട് പേര്‍ ചേര്‍ന്ന് എന്തോ മയക്ക് മരുന്ന് കുത്തി വച്ചു  എന്നും അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു.

Leave a comment