ഹാരി കെയിനിന് നല്ല പണം ലഭിക്കുമെങ്കില്‍ വില്‍ക്കണം എന്ന് മുന്‍ ടോട്ടന്‍ഹാം താരം
ക്ലബ്ബിന്റെ അഭിലാഷവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെങ്കിൽ ഇംഗ്ലണ്ട് ക്യാപ്റ്റന് (ഹാരി കെയ്ന്‍) ട്രാൻസ്ഫർ അഭ്യർത്ഥന നടത്താം എന്ന് വിശ്വസിക്കുന്നതായി മുന്‍ ടോട്ടന്‍ഹാം താരം ആയിരുന്ന റാമോന്‍ വേഗ.കോച്ച് മോറിഞ്ഞോ ആരെയും വില്‍ക്കേണ്ട ആവശ്യം ക്ലബിനില്ല എന്ന് ഇതിന് മുന്നേ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ പ്രമുഘ ഫൈനാന്‍ഷ്യര്‍ ആയി പ്രവര്‍ത്തിക്കുന്ന മുന്‍ സ്വിസ് ഫൂട്ബാള്‍ താരം താരത്തിന് ആരെങ്കിലും വലിയ തുക നല്‍കാന്‍ തയ്യാറായാല്‍ ബിസിനെസ് നടത്തണം എന്ന് പറഞ്ഞു.
അദ്ദേഹം സ്റ്റാറ്റ്സ് പെര്‍ഫോം ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ “കെയ്ന്‍ ടോട്ടന്‍ഹാം താരം ആണ്.ഇവിടെ തുടരാന്‍ ഉള്ള തീരുമാനം ഞാന്‍ ബഹുമാനിക്കുന്നു.എന്നാല്‍ ഇവിടെ തുടര്‍ന്നാല്‍ കിരീടം നേടാന്‍ ആയിലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമെന്ത്.അദ്ദേഹത്തിന് നല്ല വില്ല ലഭിക്കുകയാണെങ്കില്‍ ആ പണം മൂലം മൂന്നോ നാലോ താരങ്ങളെ വാങ്ങാം.ഇത് ബിസിനെസ് ആണ്.”






































