European Football Foot Ball Top News

നെയ്മര്‍ ആശംസ അറിയിച്ചപ്പോള്‍ ക്ലബിന്‍റെ പേര് മാറി

August 25, 2020

നെയ്മര്‍ ആശംസ അറിയിച്ചപ്പോള്‍ ക്ലബിന്‍റെ പേര് മാറി

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പാരീസ് സെന്റ് ജെർമന്‍  ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടതിന് ശേഷം തെറ്റായ ടീമിനെ നെയ്മർ അഭിനന്ദിച്ചു.ബയേണ്‍ മ്യൂണിക്കിന് പകരം നെയ്മര്‍ ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നത് മറ്റൊരു ജര്‍മന്‍ ക്ലബായ ബയര്‍ ലേവര്‍ കുസ്സനെ ആയിരുന്നു.

 

അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ ““തോൽക്കുന്നത് കായികരംഗത്തിന്റെ ഭാഗമാണ്, ഞങ്ങൾ എല്ലാം പരീക്ഷിക്കുന്നു, അവസാനം വരെ ഞങ്ങൾ പോരാടുന്നു. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയ്ക്കും വാത്സല്യത്തിനും നന്ദി ആശംസകള്‍ ബയര്‍.”അവസാന അക്ഷരം (n) ചേര്‍ക്കാന്‍ അദ്ദേഹം മറന്നു.ഇതിന് മറുപടിയായി ലേവര്‍ കുസന്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ ഇങ്ങനെ കുറിച്ചു “ഞങ്ങള്‍ ഇവിടെ ഫിഫ കളിക്കുകയാണ്.എന്തിനാണ്  എന്നെ അഭിനന്ദിക്കുന്നത്  എന്ന്  എനിക്ക് മനസിലായില്ല.പക്ഷേ നന്ദി.”

Leave a comment