പരേഡെസിനെ സ്വന്തമാക്കാന്‍ പിര്‍ലോയും സംഘവും
ഈ വേനൽക്കാലത്ത് പിഎസ്ജിയുടെ ലിയാൻഡ്രോ പരേഡസിനെ സൈന്‍ ചെയ്യാന്‍ മറ്റ് നിരവധി ക്ലബുകളുടെ ഇടയില്‍ യുവന്റസും താരത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ജിയാൻലൂക്ക ഡി മാർസിയോ റിപ്പോർട്ട് ചെയ്തു.അടുത്തിടെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ്യ ഇലവനില്‍ സ്ഥാനം നേടിയിട്ടും ഈ വേനൽക്കാലത്ത് പിഎസ്ജി വിടാൻ പരേഡെസിന് സ്വാതന്ത്ര്യമുണ്ട്.
ബയേണിനെതിരെ ഫൈനല്‍ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം ആരാധക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.റഷ്യന്‍ ക്ലബായ സെനിറ്റില്‍ നിന്നും ആണ് അര്‍ജന്റൈന്‍ താരം പിഎസ്ജിയില്‍ ചേര്‍ന്നത്.താരത്തിന് ഇപ്പോള്‍ 29 വയസ്സുണ്ട്.പിര്‍ലോയുടെ വരവ് മൂലം പുത്തന്‍ എനര്‍ജിയില്‍ ആണ് യുവന്റസ് ഇപ്പോള്‍.പല സീനിയര്‍ താരങ്ങളെയും അവര്‍ കോണ്ട്രാക്റ്റ് ക്യാന്‍സല്‍ ആകി പറഞ്ഞു വിടാന്‍ തീരുമാനിച്ചത് ഈ അടുത്ത് ആയിരുന്നു.






































