European Football Foot Ball Top News

ഭാവിയില്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ആകും ബ്രൂണോ എന്ന് മുന്‍ ഉഡിനീസ് മാനേജര്‍

August 25, 2020

ഭാവിയില്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ആകും ബ്രൂണോ എന്ന് മുന്‍ ഉഡിനീസ് മാനേജര്‍

ഓൾഡ് ട്രാഫോർഡിൽ ഒരു നേതാവാകാൻ ആവശ്യമായ എല്ലാ ഗുണങ്ങളും പോർച്ചുഗീസുകാരന് ഉണ്ടെന്ന്  കരുതുന്നതായി  മുൻ ഉഡീനിസ് മാനേജർ ആൻഡ്രിയ സ്ട്രാമാസിയോണി അഭിപ്രായപ്പെട്ടു. ബ്രൂണോ ഫെർണാണ്ടസ് ഭാവിയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റന്‍ ആകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.യുണൈറ്റഡില്‍ എത്തിയത് മുതല്‍ എല്ലാ മേഘലകളിലും മികച്ച രീതിയില്‍ ബ്രൂണോ പെര്‍ഫോം ചെയ്യുന്നുണ്ട്.

“ബ്രൂണോ  വളരെ നല്ല വ്യക്തിയാണ്. അവൻ ശരിക്കും കഠിനാധ്വാനിയാണ്, അവൻ പോസിറ്റീവ് ആണ്.ഉദിനീസിൽ ആയിരുന്നപ്പോൾ  അദ്ദേഹത്തിന്റെ സമീപനം എല്ലായ്പ്പോഴും പോസിറ്റീവ് ആയിരുന്നു.. അദ്ദേഹത്തെ ആരാധകർ സ്നേഹിക്കുന്നു, ടീം അംഗങ്ങൾ ബഹുമാനിക്കുന്നു – എതിരാളികളിൽ നിന്ന് പോലും.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനാകുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അവൻ അങ്ങനെ ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” സ്ട്രാമസിയോണി സ്കൈ സ്പോര്‍ട്ട്സിനോട് പറഞ്ഞു.

Leave a comment