തിരിച്ച് വരുമെന്ന് ഡി മരിയ
തോറ്റെങ്കിലും പിച്ചില്‍ ഞങ്ങളുടെ ജീവന്‍ പണയം വച്ചാണ് കളിച്ചത് എന്ന് പിഎസ്ജി താരമായ എയ്ഞ്ചല്‍ ഡി മരിയ.ടീം താരങ്ങളുടെ പ്രകടനത്തില്‍ തനിക്ക് അഭിമാനം തോന്നുന്നു എന്നും ഡി മരിയവ്യക്തമാക്കി.നോക്കൌട്ട് റൌണ്ടുകളിൽ ആർബി ലീപ്സിഗ്, അറ്റലാന്റ, ബോറുസിയ ഡോർട്മണ്ട് എന്നിവരെ തോല്‍പ്പിച്ച പിഎസ്ജി ഞായറാഴ്ച നടന്ന ലിസ്‌ബണിലെ എസ്റ്റാഡിയോ ഡാ ലൂയിസില്‍ ബയേണിനെതിരായ യൂറോപ്യൻ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.
“അവസാന നിമിഷം വരെ ഞങ്ങൾ യുദ്ധം ചെയ്തു. ഈ കുപ്പായത്തിനായി ഞങ്ങൾ ഞങ്ങളുടെ ജീവൻ നൽകി. ഞങ്ങൾ എല്ലായ്‌പ്പോഴും ഇത് അഭിമാനത്തോടെ ധരിക്കാൻ ശ്രമിക്കും.ഈ വര്‍ഷത്തില്‍ നേട്ടം കൊയ്യാന്‍ ആയില്ല എന്നാല്‍ തീര്‍ച്ചയായും ഒരു ദിവസം ഞങ്ങള്‍ ലക്ഷ്യം നേടിയിരിക്കും.”അർജന്റീന വിംഗർ ഇൻസ്റ്റാഗ്രാമിൽ എഴുതി.






































