European Football Foot Ball Top News

സമ്മര്‍ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്തു കൊതി തീരാതെ ചെല്‍സി

August 25, 2020

സമ്മര്‍ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്തു കൊതി തീരാതെ ചെല്‍സി

ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഏറ്റവും കൂടുതല്‍ സൈനിങ്ങുകള്‍ നടത്തിയ പ്രമുഘ ക്ലബ് ആയിരിക്കും ചെല്‍സി.ടിമോ വെര്‍ണര്‍,ഹക്കിം സിയെക്ക് എന്നിവരെ സൈന്‍ ചെയ്ത ചെല്‍സി ഇപ്പോള്‍ ബ്രസീലിയന്‍ താരമായ ത്തിയാഗോ സില്‍വയെ ടീമില്‍ എത്തിക്കാന്‍ ഉള്ള തിരക്കിലാണ്.ഇതൊന്നും കൂടാതെ ലേവര്‍കുസ്സന്‍ താരമായ കായി ഹവേര്‍റ്റ്സിനെ സൈന്‍ ചെയ്യാന്‍ ചെല്‍സി മുന്നിട്ടിറങ്ങുന്നു എന്നും വാര്‍ത്തകള്‍ ഉണ്ട്.

 

സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മാറാൻ തയ്യാറെടുക്കുന്ന  ഹാവെർട്സിനായി ബയർ ലെവർകുസനുമായി 90 മില്യൺ ഡോളർ വരെ വിലവരുന്ന കരാർ ചെൽസി നല്‍കും എന്നാണ്  റിപ്പോർട്ട്.അഞ്ച് വര്‍ഷത്തെ കരാറിനാണത്രേ ഹവേര്‍റ്റ്സ് ചെല്‍സിയുമായി സൈന്‍ ചെയുന്നത്.എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം തീര്‍ത്തൂം അസമ്പന്തം ആണെന്ന് ലേവര്‍കുസ്സന്‍ സ്പോര്‍ട്ടിങ് ഡയറക്റ്റര്‍ റൂഡി വോളര്‍ അഭിപ്രായപ്പെട്ടു.

Leave a comment