European Football Foot Ball Top News

പാരിസ് തെരുവകള്‍ കലാപം നടത്തി പിഎസ്ജി ആരാധകര്‍

August 24, 2020

പാരിസ് തെരുവകള്‍ കലാപം നടത്തി പിഎസ്ജി ആരാധകര്‍

ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് പി‌എസ്‌ജി പരാജയപ്പെട്ടതിനെത്തുടർന്ന് പാരീസിലെ പ്രശസ്തമായ ചാംപ്സ്-എലിസീസിന് സമീപം കത്തിച്ചതും തല്ലി തകര്‍ത്തതും ആയ  ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നു.സംഭവ സ്ഥലത്ത് കളി കാണാന്‍ ആയിരത്തില്‍ അധികം ആരാധകര്‍ തിങ്ങി കൂടിയിരുന്നു.മല്‍സരശേഷം മനം തകര്‍ന്ന ആരാധകര്‍ തങ്ങളുടെ രോഷം തീര്‍ത്തത് തെരുവുകളില്‍ ആയിരുന്നു.

 

 

ഈ ഫോട്ടോകള്‍ എല്ലാം അപ്ലോഡ് ചെയ്തത് ഗെറ്റി ഇമേയ്ജസ് ആണ്.പിന്നീട് അഗ്നി ശമന സേന വന്നാണ് എല്ലാത്തിനും ഒരറുതി വരുത്തിയത്.പിഎസ്ജിക്ക് പല മികച്ച അവസരങ്ങളും ലഭിച്ചു,ഫ്രഞ്ച് താരം കൈലിയന്‍ എംബപ്പേ ലഭിച്ച അവസരങ്ങള്‍ പാഴാക്കി.അതുപോലെ നെയ്മറും ഡി മരിയയും ലഭിച്ച അവസരങ്ങള്‍ മുതലക്കാത്തത് പിഎസ്ജിക്ക് തിരിച്ചടിയായി.

Leave a comment