European Football Foot Ball Top News

യൂറോപ്പ് ഭയക്കണം വളരെ അധികം ഈ ബയേണിനെ

August 24, 2020

യൂറോപ്പ് ഭയക്കണം വളരെ അധികം ഈ ബയേണിനെ

ഒരു മികച്ച ടീം എങ്ങനെ ആകണം എന്നതിന് പ്രത്യേകിച്ച് ഒരു ഫോര്‍മുലയും നിലവില്‍ ഇല്ല.ടീമില്‍ പ്രതിഭാ സമ്പനതയുള്ള താരങ്ങള്‍ ഉണ്ടെങ്കില്‍ ഒന്നും ഒരു ടീമായി മികച്ച പ്രകടനം കാഴ്ച്ച വക്കാന്‍ കഴിയില്ല.ഇന്നലെ ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടിയ ബയേണ്‍ മ്യൂണിക്ക് ഇപ്പോള്‍ യൂറോപ്പിലെ തന്നെ ഒരു ചര്‍ച്ച വിഷയം ആണ്.

 

ഇപ്പോഴത്തെ ബയേണ്‍ മ്യൂണിക്ക് ടീം ആയിരിക്കാം   ഒരു പക്ഷേ ആടുത്ത ദശാബ്ദത്തില്‍ യൂറോപ്പ് ഭരിക്കാന്‍  പോകുന്നത് എന്ന് വരെ പല ഫുട്ബോള്‍ പണ്ഡിറ്റുകളും പറഞ്ഞു തുടങ്ങിയിരിക്കുന്നു.ഈ അടുത്ത കാലത്ത് ലിവര്‍പ്പൂള്‍ ഉണ്ടാക്കിയ ഓളത്തിനെക്കാളും കാണും ബയേണ്‍ മ്യൂണിക്ക് ഉണ്ടാക്കുന്നത്.സീനിയര്‍ താരങ്ങളുടെ നേതൃത്വവും ഒപ്പം പിച്ചില്‍ ചാകാന്‍ പോലും മടിയില്ലാത്ത യുവ താരങ്ങളും ചേരുമ്പോള്‍ ബയേണ്‍ വളരെ അധികം അപകടകാരികള്‍ ആകുന്നു.കൂടെ ക്ലബിന്‍റെ വിശ്വസ്തന്‍ ആയ ഒരു കോച്ചും കൂടി ചേരുമ്പോള്‍ ഇവരെ തടയുക അസാധ്യം.ഒരു കാലത്ത് ബാഴ്സലോണ യൂറോപ്പ് അടക്കി ഭരിച്ച പോലെ ഇനി ഒരു പക്ഷേ വരാന്‍ പോകുന്നത് ബയേണിന്റെ കാലം ആകാം.

Leave a comment