European Football Foot Ball Top News

മെസ്സിയില്ലാത്ത ബാഴ്സയെ കുറിച്ച് ആലോചിക്കാന്‍ കഴിയുന്നില്ല എന്ന് ഡെക്കോ

August 24, 2020

മെസ്സിയില്ലാത്ത ബാഴ്സയെ കുറിച്ച് ആലോചിക്കാന്‍ കഴിയുന്നില്ല എന്ന് ഡെക്കോ

മുൻ ടീം അംഗമായ ഡെക്കോയുടെ അഭിപ്രായത്തിൽ ബാഴ്‌സലോണ തന്റെ ശരിയായ ക്ലബ്ബായി തുടരുമെന്ന് ലയണൽ മെസ്സിയെ ബോധ്യപ്പെടുത്തണം.കഴിഞ്ഞയാഴ്ച 8-2 ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റതിന് ശേഷം മെസ്സിയുടെ ഭാവിയില്‍  പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകാനിടയുണ്ട്.

 

മെസ്സി പോകുമോ എന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹത്തിന് ഒരു കരാർ ഉണ്ട്.”വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണ് അദ്ദേഹം അതിനാല്‍ മികച്ച ഒരു ടീം കെട്ടി പടുക്കുകയാണ് ബാഴ്സ ഇപ്പോള്‍ ചെയേണ്ടത്.നല്ല കോമ്പറ്റീഷന്‍ ഉള്ള താരങ്ങളെ മെസ്സിക്ക് വേണ്ടി ബാഴ്സ കൊണ്ടുവരണം. ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല, പക്ഷേ അതാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്.”മുന്‍ ബാഴ്സ,ചെല്‍സി,പോര്‍ട്ടോ താരമായിരുന്ന  ഡെക്കോ മുണ്ടോ ഡിപ്പോര്‍ട്ടിവോയോട് പറഞ്ഞു.

Leave a comment