European Football Foot Ball Top News

സിറ്റിയുടെ പതനത്തില്‍ പെപ്പിനെ പഴിച്ച് സഹതാരത്തിന്‍റെ ഭാര്യ

August 24, 2020

സിറ്റിയുടെ പതനത്തില്‍ പെപ്പിനെ പഴിച്ച് സഹതാരത്തിന്‍റെ ഭാര്യ

തുടർച്ചയായ മൂന്നാം സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ  അടി തെറ്റിയ മാഞ്ചെസ്റ്റര്‍ സിറ്റി യൂറോപ്പിലെ ചര്‍ച്ചാ വിഷയം ആകുകയാണ്.ഏറ്റവും ആളുകള്‍ പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങളെ കുറ്റം പറയുന്നുണ്ട്.പ്രധാന മല്‍സരങ്ങളില്‍ വല്ലാതെ തല പുകക്കുന്ന മാനേജര്‍ ആണ് പെപ് ഗാര്‍ഡിയോള.

 

ഫ്രഞ്ച്  ലീഗ് ടീമായ ലിയോണിനെതിരെ പെപ്പ് ഇറക്കിയ  തന്ത്രങ്ങളെ സിൻ‌ചെങ്കോയും പങ്കാളി സെഡാനും ചോദ്യം ചെയ്തു.തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച സെഡാൻ പറഞ്ഞത് ഇങ്ങനെ “ഒരുപക്ഷേ എനിക്ക് ഇത് പറയാൻ അവകാശമില്ല, ഒരുപക്ഷേ സിൻ‌ചെങ്കോ എന്നെ വിലക്കും.എന്നാല്‍ അന്നത്തെ പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം പെപ്പിന്റെ ആണ്.അത്രയും ക്രൂഷ്യല്‍ ആയ സമയത്ത് പുതിയ മാറ്റം ടീമിന്‍റെ ബാലന്‍സ് തെറ്റിച്ചു.”വ്ളാട സെഡാന്‍ മാധ്യമ പ്രവര്‍ത്തകയാണ്.

Leave a comment