ഇംഗ്ലിഷ് താരത്തിനെ വില്‍ക്കാന്‍ തീരുമാനിച്ച് ആഴ്സണല്‍
ആഴ്സണൽ ഡിഫെൻഡർ ഐൻസ്ലി മൈറ്റ് ലാൻഡ്-നൈൽസിനെ സൈന്‍ ചെയ്യാന്‍ എവർട്ടൺ, വോൾവ്സ്, ന്യൂകാസിൽ എന്നിവർക്ക് താൽപ്പര്യമുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.22 വയസുള്ള മൈറ്റ് ലാൻഡ്-നൈൽസ് ആറുവയസ്സുമുതൽ ഗണ്ണേഴ്സിനൊപ്പമുണ്ട്, കഴിഞ്ഞ സീസണിൽ ആദ്യ ഇലവനിൽ 32 മത്സരങ്ങളിൽ പങ്കെടുത്തു.
മൈക്കല്‍ അര്‍ട്ടേറ്റയുടെ വരവോടെ പുത്തന്‍ എനര്‍ജിയോടെയാണ് ആഴ്സണല്‍ ഈ സമ്മറില്‍ ട്രാന്‍സ്ഫര്‍ കൈകാര്യം ചെയുന്നത്.പല വമ്പന്‍ സൈനിങ്ങുകളും അവരുടെ മാനേജര്‍ പ്ലാന്‍ ചെയുന്നുണ്ട്.അതിനാല്‍ കിട്ടാവുന്ന പണം അത്രയും സംഭരിക്കാന്‍ ക്ലബ് നിര്‍ബന്ധിതര്‍ ആകും.വൈവിധ്യമാർന്ന ഇംഗ്ലണ്ട് അണ്ടർ -21 ഇന്റർനാഷണൽ മൈക്കൽ അർട്ടേറ്റയുടെ ടീമില്‍ സ്ഥിരമായ പ്ലാന്‍ ഇല്ലാത്തത് കൊണ്ടാകാം ക്ലബ് അദ്ദേഹത്തെ സൈന്‍ ചെയ്യാന്‍ 20 മില്യൺ യുഎസ് ഡോളർ സ്വീകരിക്കുന്നത്.ബയേണ്‍ താരമായ തിയഗോ അലകാന്‍റ്റയേ സൈന്‍ ചെയ്യാന്‍ അര്‍ട്ടേറ്റ പദ്ധതി ഇടുന്നുണ്ട് എന്ന് ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.






































