ക്ലോപ്പിന്റെ പ്രതിനിതികളുമായി സംസാരിച്ചെന്ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനാർത്ഥി ജോർഡി ഫാരെ
യൂർഗൻ ക്ലോപ്പിനെപ്പോലെ ഒരു പരിശീലകനെ ബാഴ്‌സലോണയ്ക്ക് ആവശ്യമാണെന്ന് ബ്ലൂഗ്രാന പ്രസിഡന്റ് സ്ഥാനാർത്ഥി ജോർഡി ഫാരെ പറഞ്ഞു. ലിവർപൂളിന്റെ മാനേജർ പ്രതിനിധികളുമായി ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി എന്നും അദ്ദേഹം വെളിപ്പെടുത്തി.ബാഴ്സയില്‍ അടിമുടി മാറ്റം വേണം എന്ന ചിന്താഗതി എല്ലാവരിലുമുണ്ട്.
ബാഴ്സലോണയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ജൊസേപ്പ് മരിയ ബാര്‍ത്തോമ്യു കോമനെ ജോലി ഏല്‍പ്പിച്ചത് മറ്റൊരു പ്രസിഡന്റ് സ്ഥാനാർത്ഥി ആയ വിക്റ്റര്‍ ഫോണ്ട് കടുത്ത രീതിയില്‍ വിമര്‍ശിച്ചിരുന്നു.ചാവിയെ കൊണ്ട് വരാന്‍ ആണ് ഫോണ്ടിന് താല്‍പര്യം. ഇപ്പോള്‍ ഫാരെ പറയുന്നു വേണ്ടത് യൂര്‍ഗന്‍ ക്ലോപ്പ് ആണെന്ന്.അടുത്ത കൊല്ലം നടക്കാന്‍ പോകുന്ന ഇലക്ഷനില്‍ വിക്റ്റര്‍ ഫോണ്ട്,ജോർഡി ഫാരെ,ലൂയിസ് ഫെര്‍ണാണ്ടസ് അല എന്നിവര്‍ മല്‍സരിക്കും.ഇലക്ഷന്‍ കഴിയും വരെ ക്ലബില്‍ നാടകീയ രംഗങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കും.






































