European Football Foot Ball Top News

തിയഗോ ട്രാന്‍സ്ഫര്‍ ആന്‍റി ക്ലൈമാക്സിലേക്കോ ?????

August 23, 2020

തിയഗോ ട്രാന്‍സ്ഫര്‍ ആന്‍റി ക്ലൈമാക്സിലേക്കോ ?????

ബയേൺ മ്യൂണിക്ക്  മിഡ്ഫീൽഡർ തിയാഗോ അൽകന്റാരയ്ക്ക് വേണ്ടി ആഴ്സണൽ ഒരു നീക്കം നടത്തിയതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.ലിവർപൂളിൽ ചേരുന്നതിന് തിയാഗോ ആൻഫീൽഡിലേക്ക് പോകുമെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉറപ്പായി എന്ന് വിചാരിച്ചതാണ്.കരാർ  തീരാന്‍ ഇനിയും  ഒരു വർഷം ശേഷിക്കെ, ബയേൺ  തിയഗോയെ വില്‍ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചാണ്.

പ്രീമിയര്‍ ലീഗില്‍ ചേരുന്നതിന് തിയഗോയ്ക്കും താല്‍പര്യം ഉണ്ട്.എന്നാല്‍ എല്ലാ പ്രവചനങ്ങളും അട്ടിമറച്ച് കൊണ്ടാണ് ആഴ്സണല്‍ രംഗത്തെത്തുന്നത്.ലിവര്‍പ്പൂള്‍ താരമായ ജോര്‍ജിഞ്ഞോ വാന്‍റാലത്തിന്‍റെ ഭാവിയില്‍ ഉറപ്പില്ലാത്തതിനാല്‍ ആണ് ലിവര്‍പൂള്‍ തിയഗോയെ വാങ്ങാന്‍ ഒരുങ്ങുന്നത്.നീക്കങ്ങള്‍ ബുദ്ധി പൂര്‍വം ആണെങ്കില്‍ നല്ല ഒരു ഡീല്‍ നേടാന്‍ ആഴ്സണലിന് എല്ലാ സാധ്യതകളും ഉണ്ട്.എന്നാല്‍ ബയേണ്‍ മ്യൂണിക്ക് താരത്തിന് ഇട്ടിരിക്കുന്ന വിലയില്‍(30 മില്യണ്‍ ഡോളര്‍) ആഴ്സണല്‍ തൃപ്തരല്ല എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

 

Leave a comment