European Football Foot Ball Top News

പ്രീ സീസണിലെ ടീമിന്‍റെ പ്രകടനത്തില്‍ ത്രിലടിച്ച് ക്ലോപ്പാശാന്‍

August 23, 2020

പ്രീ സീസണിലെ ടീമിന്‍റെ പ്രകടനത്തില്‍ ത്രിലടിച്ച് ക്ലോപ്പാശാന്‍

ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ്പ് ബുണ്ടസ്ലിഗ ക്ലബ്ബായ സ്റ്റട്ട്ഗാർട്ടിനെ 3-0ന് തോൽപ്പിച്ച തന്റെ ടീമിന്‍റെ പ്രകടനം  തികച്ചും അസാധാരണമാണെന്ന് വിശേഷിപ്പിച്ചു.പ്രീ-സീസണിലെ റെഡ്സിന്റെ ആദ്യ പ്രീ സീസണ്‍ മല്‍സരത്തില്‍  റോബർട്ടോ ഫിർമിനോ, നബി കേയ്റ്റ, റിയാൻ ബ്രൂസ്റ്റർ എന്നിവർ എല്ലാം  ഓസ്ട്രിയയിലെ മല്‍സരത്തില്‍ സ്കോർഷീറ്റിൽ പേര് നേടി.

“ഞങ്ങൾ എങ്ങനെയാണ്  ഗോളുകൾ നേടിയത്, അത് തികച്ചും അസാധാരണമാണെന്ന് ഞാൻ പറയും.ടാകുമി മിനാമിനോ വളരെ നല്ല ഷേപ്പില്‍ ആണ്.സിമിക്കാസ് അദ്ദേഹത്തിന്റെ കഴിവുകളുടെ ചില നല്ല മുഹൂര്‍ത്തങ്ങള്‍ നമുക്ക്  കാണിച്ചു തന്നു.ഞങ്ങൾക്ക് ഇവിടെ നല്ല ആൺകുട്ടികളുണ്ടെന്നും അത് ഓരോ മല്‍സരങ്ങളിലും  നന്നായി കാണാനാവുന്നുമുണ്ട്.മൊത്തത്തില്‍ ഇപ്പോള്‍ ലഭിച്ച ഫലത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തന്‍ ആണ്.”ലിവര്‍പ്പൂള്‍ വെബ്സൈറ്റില്‍ ക്ലോപ്പ് വെളിപ്പെടുത്തി.

Leave a comment