അൽകാൻട്ര vs വെറാട്ടി; മുള്ളർ vs മാർകിൻഞ്ഞോസ്; എംബപ്പേ vs ഡേവീസ്; കളിയുടെ ഗതി മാറ്റാവുന്ന ചില പോരാട്ടങ്ങൾ
ഈ വർഷത്തെ ഏറ്റവും വാശിയേറിയ മത്സരത്തിന് കാൽപന്ത് കളിയുടെ ആരാധകർ കാത്തിരിക്കുകയാണ്. അതികായകന്മാർ മാറ്റുരക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ. മത്സരത്തിന്റെ ഗതി നിർണയിക്കാവുന്ന ചില വ്യക്തിഗത പോരാട്ടങ്ങളിലേക്ക് ഒരു വിശകലനം.
അൽകാൻട്ര vs വെറാട്ടി
എന്റെ അഭിപ്രായത്തിൽ മത്സരത്തിന്റെ ഗതി നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സരം ഇവർ തമ്മിൽ ആയിരിക്കും. ക്രീയേറ്റീവിറ്റിയുടെ പര്യായം ആയ വേറാട്ടിയും പാസ് ബ്രേക്കർ ആയ അൽകാൻട്രയും. പി.സ്.ജി യുടെ ഒഴുകുന്ന ഫുട്ബോൾ നിയന്ത്രിക്കാൻ, വേറാട്ടിയെ ബയേണിന് തളച്ചെ മതിയാകു. അതിന് അൽകാൻട്രക്കല്ലാതെ മറ്റാർക്കും പറ്റുമെന്നും തോന്നണില്ല. മറുവശത്തു ബയേണിന്റെ ഹൈ പ്രെസ്സിങ് ഗെയിമിന്റെ മൂലക്കല്ലാണ് അൽകാൻട്ര. അതിന് തടയിടണമെങ്കിൽ വേറാട്ടിയുടെ ക്രീയേറ്റീവിറ്റി ഫ്രഞ്ച് വമ്പൻമാർക്ക് വേണ്ടി വരും.
മുള്ളർ vs മാർക്വിഞ്ഞോസ്
ഫാൾസ് 9 പൊസിഷനിൽ മിന്നി തിളങ്ങുമാണ് മുള്ളർ. 12 ഗോളും 23 അസിസ്റ്റുമായി ജർമൻ താരം ലോകത്തിന്റെ നെറുകയിലാണ്. മുള്ളറുടെ സ്വതസിദ്ധമായ കളിയെ മെരുക്കാൻ പി.സ്.ജി യിലെ ഒരാൾക്കേ സാധിക്കു, ബ്രസീലിയൻ താരമായ മാർക്വിഞ്ഞോസിനു. ഒരു ഡിഫൻഡർ ആയ അദ്ദേഹത്തെ ഡിഫെൻസിവ് മിഡ്ഫീൽഡർ ആയാണ് മാനേജർ തോമസ് ടുക്കൽ ഈ വര്ഷം ഉപയോഗിച്ച് പോരുന്നത്. പി.സ്.ജി യുടെ യൂറോപ്യൻ കുതിപ്പിന്റെ പ്രധാന കാരണവും അത് തന്നെ. മാർക്വിഞ്ഞോസ് മധ്യനിരയിൽ വന്നത് വെറാട്ടിയെ സമ്മർദ്ദമില്ലാതെ കളിയ്ക്കാൻ അനുവദിക്കുന്നു. മാത്രമല്ല പ്രധിരോധ നിരയുടെ ജോലിയും അദ്ദേഹം കുറക്കുന്നു. ഇവർ തമ്മിലുള്ള പോരാട്ടത്തിലും തീ പാറും.
തിയാഗോ സിൽവ vs റോബർട്ട് ലെവൻഡോസ്കി
ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറും ഏറ്റവും പരിചയ സമ്പന്നനായ ഡിഫെൻഡറും നേർക്ക് നേർ. സിക്സ് യാർഡ് ബോക്സ് ഒരു യുദ്ധ കളമാക്കൻ ഇവർ പോന്നവർ.
കിമ്മിച്ഛ് vs നെയ്മർ
പ്രതിഭയുടെ കാര്യത്തിൽ ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്ന രണ്ടു താരങ്ങൾ. രണ്ടു നായകന്മാർ. രണ്ടു പേർക്കും വിജയത്തിലൂടെ ലോകത്തോട് പലതും വിളിച്ചു പറയാനും ഉണ്ട്. ഇടത് വിങ്ങിൽ നിന്ന് ആക്രമിക്കുന്ന നെയ്മറിനെ തടയിടാൻ ജർമനിയുടെ ഏറ്റവും മികച്ച പ്ലയെർ വലത് വിങ് ബാക്കായി ഇറങ്ങുമ്പോൾ ലോകം നിശ്ചലമാകും.
എംബപ്പേ vs ഡേവീസ്
ലോക ഫുട്ബോളിൽ വേഗതയുടെ പര്യായങ്ങൾ ആയി മാറിയ രണ്ടു യുവ താരങ്ങൾ. ഇരു ടീമുകളുടെയും തുറുപ്പ് ചീട്ട്. ഈ പോരാട്ടത്തെ പറ്റി വിലയിരുത്താൻ വാക്കുകളില്ല.






































