European Football Foot Ball Top News

കൊണ്ടേയുടെ പ്രകടനത്തില്‍ ഞങ്ങള്‍ ആരാധകര്‍ സന്തുഷ്ടര്‍ ആണെന്ന് മുന്‍ മിലാന്‍ പ്രസിഡന്‍റ്

August 23, 2020

കൊണ്ടേയുടെ പ്രകടനത്തില്‍ ഞങ്ങള്‍ ആരാധകര്‍ സന്തുഷ്ടര്‍ ആണെന്ന് മുന്‍ മിലാന്‍ പ്രസിഡന്‍റ്

അന്റോണിയോ കോണ്ടെയും ഇന്റർ മിലാനും പരസ്പരം പിരിയാന്‍  നീങ്ങുന്നത് തന്നെ വളരെ വേദനപ്പിക്കുന്നു എന്ന്  മുൻ നെരാസുരി പ്രസിഡന്‍റ്.വെള്ളിയാഴ്ച സെവിയയോട് നടന്ന മല്‍സരത്തില്‍  3-2 യൂറോപ്പ ലീഗ് തോൽവി നേരിട്ടതോടെ  ഹെഡ് കോച്ച് കോണ്ടെ ഇന്ററുമായുള്ള ആദ്യ സീസണിൽ ഒരു ട്രോഫിയും കൂടാതെ ഫിനിഷ് ചെയ്തു.

 

1984 മുതൽ 1995 വരെ ഇന്റർ പ്രസിഡന്റായിരുന്ന ഏണസ്റ്റോ പെല്ലെഗ്രിനി, ഇപ്പോൾ കൊണ്ടെയെ പറഞ്ഞു വിടുന്നതിലും ഭേദം രണ്ടാം സീസണിൽ  കോണ്ടെയെ വച്ച് ടീമിനെ  പരിശീലിപ്പിക്കുകയാണ് ചെയേണ്ടതെന്നും  അദ്ദേഹം  സൂചിപ്പിച്ചു.”എല്ലാം പരിഹരിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”അദ്ദേഹം പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് അനിവാര്യമായും സംഭവിക്കും, പക്ഷേ അത് സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഈ സീസണില്‍ ടീമിന്‍റെ പ്രകടനത്തില്‍ ആരാധകര്‍ സന്തുഷ്ടര്‍ ആണ്.”പെല്ലെഗ്രിനി പറഞ്ഞു

 

 

Leave a comment