European Football Foot Ball Top News

ഇനിയും മല്‍സരിക്കും എന്ന് ആര്യന്‍ റോബന്‍

August 23, 2020

ഇനിയും മല്‍സരിക്കും എന്ന് ആര്യന്‍ റോബന്‍

റിട്ടയർമെന്റിന് ശേഷം ഗ്രോനിൻ‌ഗെനിൽ വീണ്ടും ചേര്‍ന്നതിന് ശേഷം ആര്യന്‍  റോബെൻ ആദ്യമായി മീഡിയയുടെ മുന്നില്‍  പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം തന്‍റെ മനസ്സ് തുറന്നു.34 എറെഡിവിസി ഗെയിമുകളിലും പങ്കെടുക്കാൻ ആണ് തന്‍റെ  ആഗ്രഹം  എന്നും  എന്നിരുന്നാലും ഇത് നടത്തിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം സമ്മതിക്കുന്നു.ഇന്നലെ ഗ്രോനിൻഗെന്‍  എഫ്സിക്ക് അല്‍മീര്‍ എഫ്സിയുമായി ക്ലബ് ഫ്രണ്ട്ളി മല്‍സരങ്ങള്‍ ഉണ്ടായിരുന്നു.

“വീണ്ടും  ഒരു മത്സരം കളിച്ചതിൽ സന്തോഷം. അതിന് ആണ് ഞാന്‍  ഇത് ചെയ്യുന്നത്.”ഗ്രോനിംഗനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ സീസൺ ടിക്കറ്റുകളുടെയോ ഷർട്ടുകളുടെയോ വിൽപ്പന മാത്രമല്ല, പിച്ചിലും.ഞാന്‍ പതിയെ താളം കണ്ടെത്തുന്നുണ്ട്.ഇനിയും ഏറെ മെച്ചപ്പെടാന്‍ ഉണ്ട്.അര മണിക്കൂര്‍ മികച്ച രീതിയില്‍ കളിയ്ക്കാന്‍ സാധിച്ചു.”റോബെൻ ഫോക്സ് സ്പോർട്സിനോട് പറഞ്ഞു.

Leave a comment